Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2018 5:12 AM GMT Updated On
date_range 10 Jun 2018 5:12 AM GMTകല്ലമ്പലത്ത് കാറ്റും മഴയും ശക്തം; വ്യാപക നാശം
text_fieldsbookmark_border
കല്ലമ്പലം: പ്രദേശത്ത് വ്യാപക നാശം. നാവായിക്കുളം, കരവാരം, മണമ്പൂർ പഞ്ചായത്തുകളിൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും വീടുകൾ ഭാഗികമായും മതിലുകൾ ഇടിഞ്ഞും വ്യാപക നാശമുണ്ടായി. പലയിടത്തും മരച്ചില്ലകൾ ഒടിഞ്ഞുവീണ് വൈദ്യുവിതരണം തടസ്സപ്പെട്ടു. റോഡുകളിൽ ഗതാഗത തടസ്സവുമുണ്ടായി. ചെമ്മരുതി പാണന്തറ അനന്തു ഭവനിൽ പ്രിൻസിെൻറ അടുക്കള തേക്ക് കടപുഴകി വീണ് തകർന്നു. സംഭവസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പുല്ലൂർമുക്ക്, കടവൂർച്ചിറ, വെയിലൂർ മേഖലകളിലും മതിലിടിഞ്ഞും മരച്ചില്ലകൾ ഒടിഞ്ഞും വ്യാപക നാശമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story