കവി സമ്മേളനം

05:24 AM
13/01/2018
കൊട്ടിയം: തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ മഹോത്സവത്തി​െൻറ ഭാഗമായി നടത്തി. ബാലു കിരിയത്ത് ഉദ്ഘാടനം ചെയ്തു. ഗിരീഷ് പുലിയൂർ അധ്യക്ഷത വഹിച്ചു. ഇഞ്ചക്കാട് ബാലചന്ദ്രൻ, ബാബു പാക്കനാർ, അൻവർ ഷാ ഉമയനല്ലൂർ, മീരാകൃഷ്ണൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി. രാധാകൃഷ്ണൻ സ്വാഗതവും എസ്. സജികുമാർ നന്ദിയും പറഞ്ഞു. റോട്ടറി ക്ലബ് പ്രതിഭകൾക്ക് സ്വീകരണം കൊല്ലം: റോട്ടറി ക്ലബ് ഒാഫ് ക്വയിലോൺ വെസ്റ്റ് എൻഡി​െൻറ ആഭിമുഖ്യത്തിൽ ഇംഗ്ലണ്ട് ആസ്ഥാനമായ റോട്ടറി ജയ്പൂർ ലിംബി​െൻറ ഇന്ത്യയിലെ പ്രൊജക്ട് മാനേജർ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ (ഇംഗ്ലണ്ട്) പീറ്റർ സ്വിൻകോയ്ക്കും കുടുംബത്തിനും സ്വീകരണം നൽകി. 25 വർഷമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച കൃത്രിമകാൽ വിതരണ ക്യാമ്പുകളിലൂടെ പതിനായിരത്തിലധികം അംഗപരിമിതർക്ക് കൃത്രിമമായി നിർമിച്ച ജയ്പൂർ കാലുകൾ സൗജന്യമായി നൽകിയ പ്രസ്ഥാനമാണ് റോട്ടറി ജയ്പൂർ ലിംബ്. യു.കെ വെസ്റ്റ് എൻഡ് റോട്ടറി ക്ലബ് കഴിഞ്ഞ നവംബറിൽ സംഘടിപ്പിച്ച ക്യാമ്പിലൂടെ നൂറ്റിപ്പതിനാറ് പേർക്ക് കൃത്രിമ കാലുകൾ വിതരണം ചെയ്തു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യത്തിന് എ ഗ്രേഡ് ലഭിച്ച എ ആനന്ദന് പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡൻറ് കെ.ആർ. രവിമോഹൻ അധ്യക്ഷത വഹിച്ചു. മുൻ ഗവർണർമാരായ കെ.പി. രാമചന്ദ്രൻ നായർ, ഡോ. ജി.എ. ജോർജ്, അസി. ഗവർണർ വിജു വിജയരാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. സതീശൻ നന്ദി പറഞ്ഞു.
COMMENTS