ടിഫാനി ബ്രാറിനും ഇന്ദിരകുമാരിക്കും പുരസ്​കാരം

05:17 AM
05/01/2018
തിരുവനന്തപുരം: ജോബ് ഡേ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപികയായിരുന്ന ഷീലയുടെ പേരിൽ മികച്ച സാമൂഹിക പ്രവര്‍ത്തകക്കുള്ള പുരസ്കാരത്തിന് ടിഫാനി ബ്രാര്‍ അര്‍ഹമായി. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജന്മനാ അന്ധയായ ടിഫാനി അന്ധരായ വ്യക്തികളുടെ ഉന്നമനത്തിനായി ജ്യോതിര്‍ഗമയ എന്ന പേരില്‍ ഫൗണ്ടേഷന്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുകയാണ്. മികച്ച സംരംഭകക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പി. ഇന്ദിരകുമാരിയും അര്‍ഹയായി. കെട്ടിടനിർമാണ മേഖലയിലെ ഫാബ്രിക്കേഷൻ, സ്ട്രക്ചറല്‍ നിര്‍മാണരംഗത്തെ സ്ത്രീ സാനിധ്യമാണ് ഇന്ദിരാകുമാരി. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 17ന് രാവിലെ 10.30ന് കവടിയാര്‍ 'ഭാരത് സേവക് സമാജില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബി.എസ്. ഗോപകുമാര്‍, സെക്രട്ടറി ജയാ ശ്രീകുമാര്‍, മഞ്ജു ശ്രീകണ്ഠന്‍, സിന്ധു മധു എന്നിവര്‍ പങ്കെടുത്തു.
Loading...
COMMENTS