ഒ.എൻ.വി. കുറുപ്പി​െൻറ കവിതകളിൽനിന്ന്​ കേരള ചരിത്രവും മനസ്സിലാക്കാം ^പ്രഫ. വി. മധുസൂദനൻ നായർ

05:35 AM
14/02/2018
ഒ.എൻ.വി. കുറുപ്പി​െൻറ കവിതകളിൽനിന്ന് കേരള ചരിത്രവും മനസ്സിലാക്കാം -പ്രഫ. വി. മധുസൂദനൻ നായർ ചവറ: ഒ.എൻ.വി. കുറുപ്പി​െൻറ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ കേരളചരിത്രം കൂടി മനസ്സിലാക്കാൻ സാധിക്കുമെന്ന് പ്രഫ. വി. മധുസൂദനൻ നായർ പറഞ്ഞു. ഒ.എൻ.വി ജന്മഗൃഹ സ്മാരകസമിതി, ചവറ വികാസ് കലാസാംസ്കാരിക സമിതിയും സംയുക്തമായി ഒ.എൻ.വി. കുറുപ്പി​െൻറ ജന്മഗൃഹമായ നമ്പ്യാടിക്കൽ തറവാട്ടിൽ സംഘടിപ്പിച്ച രണ്ടാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി ചവറ കെ.എസ്. പിള്ള അധ്യക്ഷത വഹിച്ചു. നാടകകൃത്ത് പിരപ്പൻകോട് മുരളി, അനിൽ മുഖത്തല എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കവിയുടെ ഛായാചിത്രത്തിൽ എൻ.കെ. േപ്രമചന്ദ്രൻ, എൻ. വിജയൻപിള്ള, എസ്. ശോഭ, മോഹൻലാൽ, ബിന്ദുകൃഷ്ണകുമാർ, മുംതാസ്, വിവിധ രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ എന്നിവർ പുഷ്പാർച്ചന നടത്തി.
COMMENTS