Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:17 AM GMT Updated On
date_range 2018-04-30T10:47:59+05:30ജി.എസ്. പത്മകുമാറിന് യാത്രാമൊഴി
text_fieldsതിരുവനന്തപുരം: ശനിയാഴ്ച അന്തരിച്ച എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) പാർട്ടിയുടെ സംസ്ഥാന നേതാവ് ജി.എസ്. പത്മകുമാറിന് പാർട്ടി പ്രവർത്തകരും വിവിധ പാർട്ടി നേതാക്കളും ജനകീയ നേതാക്കളും അേന്ത്യാപചാരമർപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഒാഫിസിൽ ഞായറാഴ്ച രാവിലെ 10 മുതൽ മൂന്നു വരെയായിരുന്നു പൊതുദർശനം. ശേഷം നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ വിലാപയാത്രയായി ലോ കോളജ് ജങ്ഷനിൽനിന്നാരംഭിച്ച് നാലിന് ശാന്തികവാടത്തിൽ സംസ്കരിച്ചു. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സെക്രേട്ടറിയറ്റ് അംഗം ഡോ. വി. വേണുഗോപാൽ റീത്ത് സമർപ്പിച്ചു. കെ. മുരളീധരൻ എം.എൽ.എ, ഡോ. കുഞ്ച പരിചയ (േബ്രക്ത്രൂ സയൻസ് സൊസൈറ്റി അഖിേലന്ത്യ വൈസ് പ്രസി.), വോൾട്ടയർ (എസ്.യു.സി.െഎ (സി), തമിഴ്നാട്), ടി.എൽ. സന്തോഷ് (ആർ.എം.പി.െഎ), പരമേശ്വരൻ പോറ്റി (എം.സി.പി.െഎ(യു), സുഗതൻപോൾ (സി.പി.െഎ (എം.എൽ)), സജീദ് ഖാലിദ് (വെൽഫെയർ പാർട്ടി), ആർ. അജയൻ (പ്ലാച്ചിമട), ഫ്രാൻസിസ് കളത്തുങ്കൽ, എം.എഫ്. തോമസ്, എസ്. ബുർഹാൻ (വിളപ്പിൽശാല ജനകീയ സമിതി), ഹാഷിം ചേന്ദാപ്പിള്ളി (േദശീയപാത സംരക്ഷണ സമിതി), കെ.ആർ. ക്ലീറ്റസ്, ഡോ. കൃഷ്ണവാര്യർ, പ്രഫ. സി.പി. അരവിന്ദാക്ഷൻ, ജയമോഹൻ (മഹാത്മ), വി.കെ. സദാനന്ദൻ (എ.െഎ.ടി.യു.സി), വെൺപകൽ മോഹൻ, എൻ.കെ. ബിജു (എ.െഎ.ഡി.വൈ.ഒ), വിശ്വനാഥൻ (ജനകീയ പ്രതിരോധ സമിതി), ടി. പീറ്റർ, എം. ഷാജർഖാൻ എന്നിവർ അേന്ത്യാപചാരമർപ്പിച്ചു.
Next Story