Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:14 AM GMT Updated On
date_range 30 April 2018 5:14 AM GMTവർഗീയതക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യം ^സുധാകർ റെഡ്ഡി
text_fieldsbookmark_border
വർഗീയതക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യം -സുധാകർ റെഡ്ഡി കൊല്ലം: വർഗീയതക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് സി.പി.ഐ ജനറൽ സെകട്ടറി എസ്.സുധാകർ റെഡ്ഡി. മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുകയാണെന്നും പാർട്ടി കോൺഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിന് എല്ലാവരും യോജിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ സി.പി.ഐയുടെ രാഷ്ട്രീയ, സംഘടനാ ഐക്യം ഉറപ്പിച്ചാണ് കോൺഗ്രസ് സമാപിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കൊപ്പമാണ് ഞങ്ങളുള്ളത്. വർഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ പ്രധാന പ്രസ്ഥാനമായി സി.പി.ഐ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പന്ന്യൻ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story