Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:09 AM GMT Updated On
date_range 30 April 2018 5:09 AM GMTകുളങ്ങൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsbookmark_border
കാട്ടാക്കട മണ്ഡലത്തിൽ 10 . ജലസേചന വകുപ്പിെൻറ ഹരിതകേരളം മിഷൻ ഘടകത്തിലുൾപ്പെടുത്തിയാണ് കുളങ്ങൾ നവീകരിക്കുന്നത്. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 76.40 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായിട്ടുള്ളത്. കാട്ടാക്കട പഞ്ചായത്തിലെ വെള്ളൂർക്കോണം കുളത്തിന് 12 ലക്ഷവും വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ കുളത്തിന് 12 ലക്ഷവും മലയിൻകീഴ് പഞ്ചായത്തിലെ വടവൂർക്കോണം കുളത്തിന് 15 ലക്ഷവും അനുവദിച്ചിട്ടുണ്ട്. മാറനല്ലൂർ പഞ്ചായത്തിലെ പെരുംകുളത്തിന് 15 ലക്ഷവും വിളപ്പിൽ പഞ്ചായത്തിലെ കൂതക്കോട് കുളത്തിന് എട്ടുലക്ഷവും പള്ളിച്ചൽ പഞ്ചായത്തിലെ പൂങ്കോട് കുളത്തിന് 9.50 ലക്ഷവും മാറ്റിവെച്ചിട്ടുണ്ട്. കാട്ടാക്കട പഞ്ചായത്തിലെ പാലയ്ക്കൽ, പാപ്പനം കുളങ്ങൾക്ക് 1.30 ലക്ഷം രൂപ വീതവും മലയിൻകീഴ് ചിറക്കുളം കുളത്തിന് 1.25 ലക്ഷവും പള്ളിച്ചൽ കട്ടച്ചൽ കുളത്തിന് 1.05 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. കുളങ്ങളെ ശരിയായ വിധത്തിൽ സംരക്ഷിക്കുകയും സംരക്ഷണം െചലവ് കുറഞ്ഞതും ലളിതവുമായ രീതിയിൽ നടത്തേണ്ടതും കാലഘട്ടത്തിെൻറ ആവശ്യകതയാണ്. ഇതിനായി മൈൻ ഇറിഗേഷൻ വകുപ്പിെൻറ നേതൃത്വത്തിൽ പണി പുരോഗമിക്കുകയാണെന്ന് ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story