Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊടുംവേനലിലും...

കൊടുംവേനലിലും രാജൻകുട്ടിയുടെ കൃഷിയിടത്തിൽ വിളഞ്ഞത് നൂറുമേനി

text_fields
bookmark_border
ചവറ: വേനലി​െൻറ ആധിക്യത്തിലും ജലദൗർലഭ്യത്തി​െൻറ ബുദ്ധിമുട്ടുകൾക്കിടയിലും രാജൻകുട്ടിയുടെ കൃഷിയിടത്തിൽ വിളഞ്ഞത് നൂറുമേനി. പാകമായ പടവലവും വെള്ളരിയും വാഴക്കുലയും വിളവെടുക്കാൻ ജനപ്രതിനിധികൾ കൂട്ടമായെത്തിയതോടെ വിളവെടുപ്പും ഉത്സവമായി. ചവറ മടപ്പള്ളി മഹാലക്ഷ്മിയിൽ രാജൻ കുട്ടിപ്പിള്ളയാണ് (60) പ്രതികൂല കാലാവസ്ഥയിലും പിൻവാങ്ങാതെ പച്ചക്കറി ഇടവിള കൃഷിയിൽ വിജയത്തി​െൻറ വിളകൾ കൊയ്തത്. 18 വർഷമായി കാർഷികരംഗത്ത് സജീവമായ ഇദ്ദേഹം വീടിന് സമീപത്ത് പാട്ടത്തിനെടുത്ത 50 സ​െൻറ് ഭൂമിയിലാണ് പച്ചക്കറി കൃഷി ചെയ്തത്. വേനൽ കടുത്തതോടെ വെള്ളത്തിനായിരുന്നു ഏറെ ബുദ്ധിമുട്ട്. ഭാര്യ സുമംഗലയും മകൻ അനന്തകൃഷ്ണനും സഹായത്തിനുണ്ടായതാണ് മെച്ചപ്പെട്ട വിളവ് ലഭിക്കാൻ ഇടയായതെന്ന് രാജൻകുട്ടി പറയുന്നു. ചവറ ബ്ലോക്കിലെ ക്ലസ്റ്റർ യൂനിറ്റിൽ സ്ഥിരമായി ജൈവ പച്ചക്കറികൾ എത്തിക്കുന്ന രാജൻകുട്ടി ഒരേക്കറോളം ഭൂമിയിൽ കരനെൽ കൃഷിയും നടത്തിവരികയാണ്. പടവലം, വെള്ളരി, കുമ്പളങ്ങ, ഏത്തവാഴക്കുല എന്നിവയാണ് വിളവെടുത്തത്. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണിപിള്ള വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ലളിത, ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.എ. നിയാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാഹുൽ, ജനപ്രതിനിധികളായ പി. വിജയകുമാരി, മുംതാസ്, കോയിവിള സൈമൺ, സുധാകുമാരി, ബിന്ദു സണ്ണി, ബിന്ദുകൃഷ്ണകുമാർ, ഗംഗ, സക്കീർ ഹുസൈൻ, ബിന്ദു ലക്ഷ്മി എന്നിവർ പങ്കെടുത്തു. പൂര്‍വവിദ്യാർഥി സംഗമം അവിസ്മരണീയമായി ചിത്രം- കൊട്ടാരക്കര: കിഴക്കേക്കര സ​െൻറ് മേരീസ് ഹയര്‍സെക്കൻഡറി സ്കൂളില്‍ സംഘടിപ്പിച്ച പൂർവവിദ്യാർഥി സംഗമവും ഗുരുവന്ദനവും അവിസ്മരണീയമായി. ആറ് പതിറ്റാണ്ടായി ഈ കലാലയത്തില്‍ പഠിച്ചവരും അവരുടെ ഗുരുനാഥന്മാരുമാണ് ഒത്തുകൂടിയത്. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും പ്രതിനിധികള്‍ തങ്ങളുടെ പഴയ കലാലയത്തിലേക്ക് ഒരു വട്ടം കൂടി ഓടിയെത്തുകയായിരുന്നു. മലങ്കര കത്തോലിക്കസഭ പത്തനംതിട്ട രൂപത നിയുക്ത മെത്രാന്‍ ഡോ. ശമുവേല്‍ മാര്‍ ഐറേനിയോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആറ് പതിറ്റാണ്ടായി നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥി സമൂഹത്തെ വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കി നവസമൂഹ നിര്‍മിതിയുടെ ഭാഗമാക്കുന്ന പ്രവര്‍ത്തനമാണ് സ​െൻറ് മേരീസ് സ്കൂള്‍ നിര്‍വഹിക്കുന്നതെന്ന്‍ അദ്ദേഹം പറഞ്ഞു. 37 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി ഉയര്‍ത്തിയ നടപടിയെ അദ്ദേഹം അനുമോദിച്ചു. പൂര്‍വവിദ്യാര്‍ഥിയും കേരള ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റനും സന്തോഷ്‌ ട്രോഫി ജേതാവുമായ കുരികേഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ ഫാ. റോയ് ജോര്‍ജ്‌ അധ്യക്ഷതവഹിച്ചു. ഫാ. അലക്സ്‌ കളപ്പില, ഹെഡ്മാസ്റ്റര്‍ കെ.ജി. അലക്സ്‌, പി.ടി.എ പ്രസിഡൻറ് കെ.ഒ. രാജുകുട്ടി, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡൻറ് റെജിമോന്‍ വര്‍ഗീസ്‌, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസി റെജി, സുനില്‍ ഇരിങ്ങൂര്‍, ബി. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. സമൂഹത്തി​െൻറ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 50ല്‍പരം പൂര്‍വ വിദ്യാർഥികളെയും മുന്‍കാല അധ്യാപകരെയും യോഗത്തില്‍ ആദരിച്ചു .
Show Full Article
TAGS:LOCAL NEWS 
Next Story