Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമംഗളാദേവി ക്ഷേത്രം:...

മംഗളാദേവി ക്ഷേത്രം: തർക്കം പരിഹരിക്കാൻ സർക്കാർ ഇടപെടണം

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും അവകാശെപ്പട്ട ഇടുക്കിയിലെ മംഗളാദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാറും അടിയന്തരമായി ഇടപെടണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എ. പത്മകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പുതുക്കിപ്പണിയുന്നതിനും നിത്യപൂജകൾ നടത്തുന്നതിനും തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറാണ്. ഇതിനായി കേരള, തമിഴ്നാട് ദേവസ്വം മന്ത്രിമാരുടെ യോഗം വിളിച്ചുേചർക്കണം. തമിഴ്നാട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നു. തർക്കം കാരണം ക്ഷേത്രം പുതുക്കിപ്പണിയുന്നതിനോ പൂജാദികർമങ്ങൾക്കോ സാധിക്കുന്നില്ല. ഇക്കൊല്ലത്തെ ഉത്സവത്തെപ്പറ്റി ആലോചിക്കാൻ കമ്പം, തേനി കലക്ടർമാർ വിളിച്ച യോഗത്തിൽ ബോർഡിനെ പെങ്കടുപ്പിച്ചില്ല. കഴിഞ്ഞവർഷം കേരളത്തിൽ നിന്നുള്ള ഭക്തർക്ക് ഭക്ഷണം പോലും നിഷേധിച്ചു. ഇക്കൊല്ലം അത്തരത്തിലൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ സർക്കാർ മുൻകൈയെടുക്കണം. അടുത്ത ചിത്രപൗർണമി ഉത്സവത്തിനുമുമ്പ് ക്ഷേത്ര വികസനത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശ്രമം നടത്തും. ഇതിനായി കേരള ഹൈകോടതിയെ സമീപിക്കും. ക്ഷേത്രത്തി​െൻറ ഉടമസ്ഥാവകാശത്തെച്ചൊല്ലി മുമ്പ് തർക്കം ഉണ്ടായപ്പോൾ കേരള ഹൈകോടതിയെയാണ് കണ്ണകി ട്രസ്റ്റ് സമീപിച്ചത്. ഇത് ഉടമസ്ഥാവകാശം കേരളത്തിനാണെന്ന വാദം അംഗീകരിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story