Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:17 AM GMT Updated On
date_range 2018-04-27T10:47:57+05:30യുവതിയുടെ ദുരൂഹ മരണം; ഭർത്താവ് അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: കോതപുരം കാർത്തികയിൽ രാമകൃഷ്ണപിള്ളയുടെ മകൾ അർച്ചന (28) ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ശിവശ്രീ വീട്ടിൽ സുരേഷ് കുമാറിനെയാണ് (41) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2011- ആഗസ്റ്റ് 18 നാണ് അർച്ചനയും സുരേഷ്കുമാറും തമ്മിലുള്ള വിവാഹം നടന്നത്. ഇൗ മാസം 19ന് രാത്രി 7.30ന് രാമകൃഷ്ണപിള്ളയുടെ സഹോദരി ഭർത്താവിനെ ഫോണിൽ സുരേഷ്കുമാർ വിളിച്ച് അർച്ചന വീടിനകത്ത് കയറി കതകടച്ചു എന്ന് പറഞ്ഞിരുന്നു. സഹോദരി ഭർത്താവ് വിളിച്ചറിയിച്ചതിനെത്തുടർന്ന് പിതാവ് രാമകൃഷ്ണപിള്ള എത്തുമ്പോഴേക്കും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അർച്ചനയുടെ മൃതദേഹമാണ് കാണാനായത്. വിവാഹശേഷം 13 ലക്ഷം രൂപ രാമകൃഷ്ണപിള്ള നൽകിയിരുന്നു. വീടുപണിക്കായി വീണ്ടും കൂടുതൽ പണം ആവശ്യപ്പെട്ട് സുരേഷ്കുമാറും കുടുബാംഗങ്ങളും അർച്ചനയെ നിരന്തരം ശല്യംചെയ്തിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അർച്ചന മാതാപിതാക്കളോടൊപ്പം പഴനി തീർഥാടനം കഴിഞ്ഞ് ഏപ്രിൽ 19ന് ഭർത്താവിെൻറ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. അവിടെയെത്തിയ ശേഷം വിവരം മകൾ രാമകൃഷ്ണപിള്ളയെ വിളിച്ചറിയിച്ചിരുന്നു. സഹോദരിയുടെ ശസ്ത്രക്രിയക്ക് ഏപ്രിൽ 21ന് രാവിലെ ഹോസ്പിറ്റലിൽ എത്തുമെന്ന് മകൾ പറഞ്ഞതായി പിതാവ് പറഞ്ഞു. അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. തെൻറ മകൾ ആത്മഹത്യ ചെയ്യില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നും സംശയമുള്ളതായും മരണാന്തര ചടങ്ങുകൾക്കുപോലും അർച്ചനയുടെ ഭർത്താവും ബന്ധുക്കളും പങ്കെടുക്കാതിരുന്നതിൽ ദുരൂഹത വർധിക്കുന്നതായി കാട്ടി പിതാവ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സ്ത്രീധന പീഡനം, ഗർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരം കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി എ.സി.പി ബി. ബിനോദിെൻറ നിർദേശാനുസരണം സി.ഐ രാജേഷ് കുമാറും എസ്.ഐ ഉമാറുൽ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കരുനാഗപ്പള്ളിയിൽനിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പ്രതിയെ കരുനാഗപ്പള്ളി കേടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Next Story