Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഫിസിൽ മദ്യപിച്ച്...

ഓഫിസിൽ മദ്യപിച്ച് ബഹളം​െവച്ച മൂന്ന് പൊലീസുകാർക്ക് സ്ഥലംമാറ്റം

text_fields
bookmark_border
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് ജോലിക്ക് ഹാജരായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം പൊലീസ് ടെലികമ്യൂണിക്കേഷൻ എസ്.ഐ ഡി. സുരേന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾമാരായ അനിൽകുമാർ, എ. ഗിരീഷ് എന്നിവരെയാണ് ടെലികമ്യൂണിക്കേഷൻ ഡിവൈ.എസ്.പി ആനന്ദി‍​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ എസ്.പി ഡി. രാജൻ സ്ഥലംമാറ്റിയത്. ദിവസങ്ങൾക്ക് മുമ്പാണ് സിറ്റി കൺട്രോൾ റൂമിൽ ഡ്യൂട്ടിക്കെത്തിയ മൂവരും മദ്യപിച്ച് ഓഫിസിൽ ബഹളംവെക്കുകയും തടയാനെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതും. തുടർന്ന് അച്ചടക്കനടപടികളിൽനിന്ന് ഒഴിവാക്കുന്നതിന് രാത്രിയോടെ ടെലികമ്യൂണിക്കേഷനിലെ ഉന്നതർ ഇടപെട്ട് മൂവരെയും പട്ടം ടെലികമ്യൂണിക്കേഷൻ ആസ്ഥാനത്തേക്ക് മാറ്റി പകരം ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മൂന്നുപേർക്ക് ചുമതല നൽകിയിരുന്നു. എന്നാൽ, ഇതിനിടയിൽ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങളിലുണ്ടായ താളപ്പിഴയും ഒരു ഷിഫ്റ്റിൽ ആറ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിയിൽ ഹാജരാകേണ്ടിവന്ന കാരണവുമന്വേഷിച്ച് എസ്.പി റിപ്പോർട്ട് ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. ഡി. സുരേന്ദ്രനെ ഇടുക്കിയിലേക്കും അനിൽകുമാറിനെ കണ്ണൂരിലേക്കും ഗിരീഷിനെ കാസർകോട് ടെലികമ്യൂണിക്കേഷൻ ഓഫിസുകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story