Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:05 AM GMT Updated On
date_range 2018-04-26T10:35:59+05:30ഇസ്ലാമിനെ ശരിയായി പഠിച്ച് പ്രബോധനം ചെയ്യണം: കാന്തപുരം
text_fieldsവള്ളക്കടവ്: ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം ശ്രമങ്ങൾ നടന്നുവരുന്ന ഇക്കാലത്ത് മതം ശരിയായി പഠിച്ച് പ്രബോധനം ചെയ്യാൻ യുവപണ്ഡിതർ തയാറാകണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വള്ളക്കടവ് ജവഹറുൽ ഉലും അറബിക് കോളജ് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരതയും തീവ്രവാദവും ഇസ്ലാമിന് തീർത്തും അന്യമാണ്. പക്ഷേ, ഇവയെല്ലാം മുസ്ലിംകളുടെ മേൽ കെട്ടിവെക്കുകയാണ്. ഇത് മറികടക്കാൻ പ്രവാചകരും അനുചരരും ജീവിച്ച ശരിയായ ഇസ്ലാം ലോകസമക്ഷം പ്രാവർത്തികമാക്കി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് പ്രസിഡൻറ് എ. സൈഫുദീൻ ഹാജി അധ്യക്ഷത വഹിച്ചു. ഒമ്പത് യുവപണ്ഡിതർക്ക് 'ജവാഹിരി' ബിരുദവും ഖുർആൻ മനഃപാഠമാക്കിയ എട്ടുപേർക്ക് 'ഹാഫിള്' ബിരുദവും വിതരണം ചെയ്തു. തിരുവനന്തപുരം വലിയഖാദി ചേലക്കുളം അബുൽ ബുഷ്റ മൗലവി മുഖ്യാതിഥിയായി. ഹസ്ബുല്ല തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മുട്ടയ്ക്കാവ് ബദറുദീൻ മൗലവി, സയ്യിദ് മുഹ്സിൻകോയ തങ്ങൾ മണക്കാട്, വൈ.എ. ത്വാഹാ മഹ്ളരി, സിദ്ദീഖ് ജൗഹരി അഞ്ചൽ, ചെമ്പഴന്തി ശംസുദ്ദീൻ കാമിൽ സഖാഫി, നേമം സിദ്ദീഖ് സഖാഫി, കോളജ് പ്രിൻസിപ്പൽ വിഴിഞ്ഞം അബ്ദുൽറഹ്മാൻ സഖാഫി, മുഹമ്മദ് അസ്ലം ബാഖവി താമരക്കുളം, അനസ് മിസ്ബാഹി, മുഹമ്മദ് ഈസാ സഖാഫി ഈരാറ്റുപേട്ട, എം.കെ. നാസർ, ഖലീൽ റഹ്മാൻ തങ്ങൾ, ജമാഅത്ത് ജനറൽ സെക്രട്ടറി എം.കെ. ഹനീഫ, വൈസ് പ്രസിഡൻറ് ഇസ്മയിൽകുട്ടി, വയലിൽ നാസർ, മുസ്തഫ മഖ്ദൂമി, എം. സഫറുല്ല എന്നിവർ പെങ്കടുത്തു.
Next Story