Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:05 AM GMT Updated On
date_range 2018-04-26T10:35:59+05:30ഇടവയിൽ നവീകരിച്ച പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം ചെയ്തു
text_fieldsവർക്കല: നവീകരിച്ച ഇടവാ പഞ്ചായത്ത് ലൈബ്രറിയുടെ ഉദ്ഘാടനം പ്രസിഡൻറ് സുനിത എസ്.ബാബു നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഹർഷാദ് സാബു അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ഗോപകുമാർ, ഹെഡ്ക്ലർക്ക് മനോജ്, ലൈബ്രേറിയൻ ജി. ബദരീനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ ലൈബ്രറി പ്രവർത്തിക്കും. പുതുതായി അംഗത്വമെടുക്കാൻ 999536614 എന്ന നമ്പരിൽ ബന്ധപ്പെടണം. ഗുണഭോക്തൃ ഫോറം വിതരണം തുടങ്ങി വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ 2018-2019 വർഷത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി. പഞ്ചായത്ത് ഓഫിസിലും പഞ്ചായത്തിലെ അംഗൻവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ മേയ് മൂന്നിന് വൈകീട്ട് നാലിന് മുമ്പ് തിരിച്ചേൽപ്പിക്കണം.
Next Story