Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:14 AM GMT Updated On
date_range 2018-04-25T10:44:59+05:30അന്താരാഷ്ട്ര നിലവാരത്തിലേക്ക് കഴക്കൂട്ടം സ്കൂള്‍
text_fieldsകഴക്കൂട്ടം: പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് കഴക്കൂട്ടം ഗവ. ഹൈസ്കൂളിന്. എട്ടുവീട്ടില്‍ പിള്ളമാരില്‍ പ്രധാനിയായിരുന്ന കഴക്കൂട്ടത്ത് പിള്ളയുടെ താല്‍പര്യത്തില്‍ 1899ല്‍ ആരംഭിച്ച സ്കൂളാണിത്. 2004ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും തുടങ്ങി. പ്രീപ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളിെൻറ വികസനത്തിനും പുരോഗതിക്കും തടസ്സം നിന്നത് സ്ഥല സൗകര്യക്കുറവും ശോച്യാവസ്ഥയിലായ പഴയ കെട്ടിടങ്ങളും അശാസ്ത്രീയമായി പിന്നീട് നിർമിച്ച കെട്ടിടങ്ങളുമായിരുന്നു. കേരളത്തിെൻറ ഐ.ടി തലസ്ഥാനമായ കഴക്കൂട്ടത്ത് നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അന്താരാഷ്‍ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്നത് കഴക്കൂട്ടം മണ്ഡലത്തിലെ ജനപ്രതിനിധിയായ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ വാഗ്ദാനമായിരുന്നു. സ്ഥലസൗകര്യക്കുറവുള്ളതിനാല്‍ ബഹുനില മന്ദിരങ്ങള്‍ നിർമിക്കുന്നതിനും കുട്ടികള്‍ക്ക് മതിയായ കളിസ്ഥലം മധ്യഭാഗത്ത് ഒരുക്കി നല്‍കുന്നതിനും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ നിർദേശപ്രകാരമാണ് നവീകരണത്തിനുള്ള പദ്ധതി തയാറാക്കിയത്. ഇടതുമുന്നണി സര്‍ക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് കഴക്കൂട്ടം ഗവ. ഹയര്‍സെക്കൻഡറി സ്കൂളിനെ തെരഞ്ഞെടുത്തതുതന്നെ ആസൂത്രണം കണക്കിലെടുത്താണ്. അഞ്ചു കോടി രൂപയാണ് സ്കൂളിെൻറ സൗകര്യവികസനത്തിന് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അധികമായി വേണ്ടിവരുന്ന തുക പൊതുനന്മയില്‍ തൽപരരായവരുടെ സഹകരണത്തോടെ സമാഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം തന്നെ അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിക്കുന്ന പുതിയ സ്കൂള്‍ മന്ദിരത്തിെൻറ നിർമാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കുളത്തൂര്‍ ഗവ. ഹൈസ്കൂളിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെയും അഞ്ചു കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
Next Story