Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:14 AM GMT Updated On
date_range 2018-04-25T10:44:59+05:30ഇടുക്കിയിലെ പട്ടയഭൂമികളിൽ മരം മുറിക്കാൻ അനുമതി
text_fields*വിജ്ഞാപനത്തിൽ ഭേദഗതി വരുത്തും തിരുവനന്തപുരം: . 1964ലെയും 93ലെയും ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ചവർക്ക് തങ്ങൾ െവച്ചുപിടിപ്പിച്ച മരങ്ങളിൽ ചന്ദനമൊഴികെയുള്ളവ മുറിക്കാം. ഇതിനായി വനംവകുപ്പിെൻറ വിജ്ഞാപനത്തിൽ ഭേദഗതി വരുത്താനും തീരുമാനിച്ചു. റവന്യൂ, വനം, വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. സി.എച്ച്.ആർ പ്രദേശത്ത് പതിച്ചുകിട്ടിയ ഭൂമിയിൽ െവച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ വനം വകുപ്പ് ഉത്തരവ് നൽകും. വെച്ചുപിടിപ്പിക്കുന്ന മരങ്ങൾ മുറിക്കുന്നതിന് തടസ്സമായി നിൽക്കുന്ന നിബന്ധനകൾ മുൻകാല പ്രബല്യത്തോടെ നീക്കാൻ നടപടി സ്വീകരിക്കും. മൂന്നാർ മേഖലയിൽ കെട്ടിടനിർമാണ അനുമതിക്കായി കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ കലക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കും. ഹൈകോടതിയുടെ പരിഗണനയിലായതിനാൽ എൻ.ഒ.സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അഡ്വക്കറ്റ് ജനറലുമായി ആലോചിച്ച് തീരുമാനമെടുക്കും. ഭൂനിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി ഇടുക്കി, മൂന്നാർ മേഖലകളിലെ കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമെന്നനിലയിലാണ് സർക്കാർ തീരുമാനം. യോഗത്തിൽ മന്ത്രിമാരെക്കൂടാതെ ജോയിസ് ജോർജ് എം.പി, എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, എസ്. രാജേന്ദ്രൻ, റോഷി അഗസ്റ്റിൻ, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ലാൻഡ് റവന്യൂ കമീഷണർ എ.ടി. ജെയിംസ്, വിവിധ പാർട്ടി നേതാക്കളായ കെ.കെ. ജയചന്ദ്രൻ, കെ.കെ. ശിവരാമൻ, ഇബ്രാഹിംകുട്ടി കല്ലാർ, പ്രഫ. എം.ജെ. ജേക്കബ്, ബിനു ജി. കൈമൾ, സി.എ. ഷാജി എന്നിവർ പങ്കെടുത്തു
Next Story