Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഴിവുകേട് മറയ്ക്കാന്‍...

കഴിവുകേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമീഷ​െൻറ മെയ്​ക്കിട്ടുകയറേണ്ട ^ചെന്നിത്തല

text_fields
bookmark_border
കഴിവുകേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമീഷ​െൻറ മെയ്ക്കിട്ടുകയറേണ്ട -ചെന്നിത്തല തിരുവനന്തപുരം: അർധരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നിരപരാധിയെ പൊലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോള്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെടരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മനുഷ്യാവകാശ കമീഷന്‍ അവരുടെ പണിതന്നെയാണ് ചെയ്തത്. മനുഷ്യാവകാശം ചവിട്ടിമെതിക്കപ്പെടുമ്പോള്‍ അതില്‍നിന്ന് പൗരന് സംരക്ഷണം നല്‍കേണ്ട പണിയാണ് മനുഷ്യാവകാശ കമീഷനുള്ളത്. അധികാരത്തി​െൻറ ഹുങ്കില്‍ മുഖ്യമന്ത്രി അത് മറക്കുകയാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിടിപ്പുകേട് കാരണമാണ് സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആന്ധ്രയിലെ പഞ്ചഗുട്ട പൊലീസ് സ്റ്റേഷനല്ല കസ്റ്റഡി മരണം നടന്ന വാരാപ്പുഴ സ്റ്റേഷനായിരുന്നു മുഖ്യമന്ത്രി കാണേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story