Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:05 AM GMT Updated On
date_range 23 April 2018 5:05 AM GMTമാലിന്യവാഹിനിയായി വെമ്പായം തോട്
text_fieldsbookmark_border
*അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ വെമ്പായം: വെമ്പായം തോട്ടിൽ മാലിന്യം കുന്നുകൂടുന്നു. നീരൊഴുക്ക് തടയുന്ന വിധത്തിലാണ് തോട്ടിൽ മാലിന്യം നിറഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളും കടകളില്‍ നിന്നുള്ള മാലിന്യങ്ങളും തോട്ടിലേക്ക് വലിച്ചെറിയുകയാണ്. പലയിടങ്ങളിലും കക്കൂസ് മാലിന്യവും തോട്ടിൽ തള്ളുന്നുണ്ട്. ചീരാണിക്കര കൊടുത്തൂക്കി മലയുടെ അടിവാരത്തുനിന്ന് ഉത്ഭവിച്ച് ചീവെട്ടുപാറ, ഗോപുരത്തും കുഴി, കുട്ടതട്ടി, തേക്കട, മണ്ഡപം, വെമ്പായം, വേളാവൂര്‍ വഴി വാമനപുരം നദിയില്‍ ചെന്നുചേരുന്ന പ്രധാന തോടാണ് ഇത്. നിരവധി ആളുകള്‍ കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും നിരന്തരം ഉപയോഗിച്ചിരുന്ന തോടിെൻറ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. ചവർ കൊണ്ടിടുന്നതിനും മാലിന്യ നിക്ഷേപത്തിനുമുള്ള കേന്ദ്രമായി തോട് മാറി. തോടിെൻറ കരയിലാണ് വെമ്പായം ചന്ത. ഇവിടെ നിന്നുള്ള മാലിന്യവും സ്വകാര്യ ഓഡിറ്റോറിയങ്ങളില്‍ നിന്നുള്ള മാലിന്യവും തോട്ടിലേക്കാണ് ഒഴുക്കുന്നത്. മാണിക്കൽ പഞ്ചായത്തിലെ തന്നെ പ്രധാന ജലസ്രോതസ്സായ തോടിനെ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. എല്ലാ വർഷവും വെമ്പായം, കന്യാകുളങ്ങര പ്രദേശങ്ങളിൽ വ്യാപകമായി പകർച്ചപ്പനി പടർന്നു പിടിക്കാറുണ്ട്. തോട്ടിൽ മാലിന്യം വലിച്ചെറിഞ്ഞിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story