Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാണാതായ ഡെൻറല്‍ കോളജ്​ ...

കാണാതായ ഡെൻറല്‍ കോളജ്​ വിദ്യാർഥികളെ കണ്ടെത്തി മൂന്നുപേരെയും എറണാകുളത്തെ ലോഡ്​ജിൽ​നിന്നാണ്​ കണ്ടെത്തിയത്​

text_fields
bookmark_border
വെഞ്ഞാറമൂട്: കാണാതായ വട്ടപ്പാറ പി.എം.എസ് ഡ​െൻറല്‍ കോളജിലെ മൂന്നു വിദ്യാർഥികളെയും വെഞ്ഞാറമൂട് പൊലീസ് എറണാകുളത്തുനിന്ന് കണ്ടെത്തി. ഒന്നാംവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥികളായ ഇവരെ ഈമാസം 18 മുതലാണ് കാണാതായത്. മൊബൈല്‍ ലൊക്കേഷന്‍ വെച്ചുള്ള പരിശോധനയില്‍ വിദ്യാർഥികള്‍ എറണാകുളം ഭാഗത്തുണ്ടെന്ന് വെഞ്ഞാറമൂട് പൊലീസ് സൂചന ലഭിക്കുകയായിരുന്നു. എറണാകുളത്തെത്തിയ പൊലീസ് മൂവരെയും ഒരു ലോഡ്ജില്‍ കണ്ടെത്തി. രാവിലെയോടെ വിദ്യാർഥികളെ വെഞ്ഞാറമൂട് സ്‌റ്റേഷനിലെത്തിച്ചു. പിന്നീട് ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. തങ്ങളെ ചില സീനിയർ വിദ്യാർഥികൾ പീഡിപ്പിച്ചതിനാലാണ് കോളജിൽ പോകാതെ നാടുവിട്ടതെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് സീനിയർ വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story