Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:12 AM GMT Updated On
date_range 2018-04-21T10:42:00+05:30കടലേറ്റം ശക്തം; നാല് വീടുകള്‍ തകര്‍ന്നു
text_fieldsവലിയതുറ: ദിവസങ്ങളായി തുടരുന്ന കടലാക്രമണത്തിൽ കുഴിവിളാകത്ത് നാല് വീടുകള്‍ തകര്‍ന്നു. വിവിധയിടങ്ങളിലായി 75 വീടുകള്‍ അപകടഭീഷണിയിലാണ്. ഒരാഴ്ചയായി തുടരുന്ന കടല്‍കയറ്റം വെള്ളിയാഴ്ച പുലര്‍ച്ചയോടെ കൂടുതല്‍ ശക്തമാകുകയായിരുന്നു. ഇതോടെ പലരും വീടുകള്‍ വിട്ട് പുറത്തേക്ക് ഇറങ്ങി. പകൽ കനത്ത ചൂടിലും ഭീതിയിൽ വീടിന് പുറത്തിരിക്കേണ്ട അവസ്ഥയാണ്. മത്സ്യബന്ധന ഉപകരണങ്ങളടക്കം തകർന്നത് മത്സ്യ തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കൊച്ചുതോപ്പ്, കുഴിവിളാകം, വലിയതുറ, ചെറിയതുറ, ബീമാപള്ളി മേഖലകളിലാണ് തിരയടി കനത്തത്. ഒന്നാംനിരയിലെയും രണ്ടാംനിരയിലെയും വീടുകള്‍ താണ്ടി മൂന്നാംനിരയിലെ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പലരും വീടുകള്‍ക്ക് മുമ്പില്‍ മണല്‍നിറച്ച ചാക്കുകള്‍ അടുക്കിയെങ്കിലും അത് മറികടന്നാണ് വെള്ളം അടിച്ചുകയറുന്നത്. ഒരാഴ്ചയായി തീരത്ത് ദുരിതം തുടങ്ങിയിട്ടും റവന്യൂ അധികൃതര്‍ എത്തിയിരുന്നില്ല. എന്നാൽ പ്രതിഷേധം ശക്തമായതോടെ വെള്ളിയാഴ്ച വെകുന്നേരം അധികൃതര്‍ സ്ഥലെത്തത്തി ജനങ്ങളെ മാറ്റിപ്പാര്‍ക്കിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞതവണത്തെ കടലാമ്രണത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച റനവ്യൂ മന്ത്രി കടല്‍ഭിത്തിയും പുലിമുട്ടുകളും നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. ശാശ്വതപരിഹാരം കാണുന്നതിന് ശാസ്ത്രീയപഠനം നടത്തി വിഴിഞ്ഞത്ത് സ്ഥാപിച്ചിരിക്കുന്ന തരത്തില്‍ ട്രയാങ്കിള്‍ മോഡല്‍ കോണ്‍ക്രീറ്റ് കട്ടികള്‍ ഉപയോഗിച്ച് പുലിമുട്ടുകള്‍ വേണമെന്നാണ് മത്സ്യതൊഴിലാളികൾ ആവശ്യപ്പെടുന്നത്.
Next Story