Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:17 AM GMT Updated On
date_range 2018-04-20T10:47:59+05:30ഫ്ലക്സ്ബോർഡ് സ്ഥാപിച്ചതിലെ സംഘർഷം; പൂജപ്പുര സ്റ്റേഷൻ പരിധിയിൽ ഫ്ലക്സുകൾ നീക്കംചെയ്യും
text_fieldsതിരുവനന്തപുരം: പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ വിവിധ രാഷ്ട്രീയകക്ഷികൾ സ്ഥാപിച്ച ഫ്ലക്സുകൾ നീക്കംചെയ്യാൻ തീരുമാനം. അപ്രകാരം പൂജപ്പുര പൊലീസിെൻറ നേതൃത്വത്തിൽ പൂജപ്പുര, വലിയവിള, തിരുമല, കുന്നപ്പുഴ, വേട്ടമുക്ക് എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ നീക്കംചെയ്തുതുടങ്ങി. കശ്മീർ സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ പ്രദേശങ്ങളിൽ വിവിധതരത്തിൽ പോസ്റ്ററുകൾ ഉയർന്നത്. അത് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി പൂജപ്പുരയിൽ സി.പി.എം-ബി.ജെ.പി സംഘർഷം ഉണ്ടാവുകയും ചെയ്തു. തുടർന്ന് സി.പി.എം സ്ഥാപിച്ച ഫ്ലക്സ് എടുത്തുമാറ്റാൻ ശ്രമിച്ചത് പൊലീസുമായുള്ള ഏറ്റുമുട്ടലിനും വഴിവെച്ചിരുന്നു. സംഭവത്തിൽ എസ്.െഎക്കും പൊലീസുകാർക്കുൾപ്പെടെ അഞ്ചുപേർക്കും സി.പി.എം പ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തു. അതിെൻറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാഷ്ട്രീയ കക്ഷിനേതാക്കളുടെ യോഗം ചേർന്ന് അനുരഞ്ജനത്തിന് പൊലീസ് മുൻകൈയെടുത്തത്. കേൻറാൺമെൻറ് എ.സി സുനീഷ് ബാബുവിെൻറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സി.പി.എം, സി.പി.െഎ, കോൺഗ്രസ്, ബി.ജെ.പി േനതാക്കൾ സംബന്ധിച്ചു. അതിലാണ് പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ എല്ലാ രാഷ്ട്രീയ കക്ഷികളും മാറ്റാമെന്ന് ഉറപ്പ് നൽകിയത്. അതിെൻറ ഭാഗമായാണ് ഫ്ലക്സ് നീക്കംതുടങ്ങിയത്. ബുധനാഴ്ച രാത്രിയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന സി.പി.എം പ്രവർത്തകരെ പ്രതികളാക്കി പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്.
Next Story