Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:08 AM GMT Updated On
date_range 20 April 2018 5:08 AM GMTശക്തമായ തിരമാലക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
text_fieldsbookmark_border
തിരുവനന്തപുരം: കേരള തീരത്ത് 2.5 മുതൽ -മൂന്ന് മീറ്റർവരെ ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ തീരപ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ ഞായറാഴ്ച രാത്രി 11.30 വരെ കൂറ്റൻ തിരമാല ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ നിശ്ചിത അകലം പാലിക്കണം, വിനോദസഞ്ചാരികൾ കടൽ കാഴ്ച കാണാൻ പോകരുത്, ബോട്ടുകൾ തീരത്തുനിന്ന് കടലിലേക്കും കടലിൽനിന്ന് തീരത്തിലേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story