Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:08 AM GMT Updated On
date_range 2018-04-20T10:38:53+05:30കളിയിൽ അൽപം കാര്യവുമായി കുരുന്നു പ്രതിഭകൾക്കായുള്ള സമ്മർ ക്യാമ്പ് തുടങ്ങി
text_fieldsമലയിൻകീഴ്: കായിക ക്ഷമതാ പരിശീലനത്തോടൊപ്പം ഭാവിതലമുറയിലെ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് തുടങ്ങി. മലയിൻകീഴ് ഗ്രാമപഞ്ചായത്തും റെസിഡൻറ്സ് ഫോറവും സംയുക്തമായി ജില്ലാ സ്പോർട്സ് കൗൺസിൽ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. െറസിഡൻറ്സ് കൂട്ടായ്മയിൽനിന്നുമുള്ള കുട്ടികൾക്ക് വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ, കബഡി എന്നിവയിൽ പരിശീലനം നൽകി അഭിരുചിയുള്ള പ്രതിഭകളെ തെരഞ്ഞെടുത്ത് തുടർ പരിശീലനം നൽകി മികവുറ്റ കായിക താരങ്ങളെ സൃഷ്ടിക്കുകയാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മലയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ പറഞ്ഞു. പ്രസിഡൻറ് എസ്. ചന്ദ്രൻനായർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ വി.എസ്. ശ്രീകാന്ത് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമകുമാരി, ഫോറം ചെയർമാൻ ഗിൾട്ടൺ ജോസഫ്, സ്പോർട്സ് കൗൺസിൽ കോച്ച് ജഗദീഷ് എന്നിവർ സംസാരിച്ചു.
Next Story