Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െറഡ്​ വളൻറിയർ പാസിങ്​ ...

​െറഡ്​ വളൻറിയർ പാസിങ്​ ഔട്ട് പരേഡ്

text_fields
bookmark_border
അഞ്ചൽ: സി.പി.ഐ പാർട്ടി കോൺഗ്രസിൻറ ഭാഗമായി ഏരൂർ പഞ്ചായത്തിൽ രൂപവത്കരിച്ച ചുവപ്പ് സേനയുടെ ആദ്യ ബാച്ചി​െൻറ പാസിങ് ഔട്ട് പരേഡും സല്യൂട്ട് സ്വീകരിക്കലും നടത്തി. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആർ. രാമചന്ദ്രൻ എം.എൽ.എ. സല്യൂട്ട് സ്വീകരിച്ചു. വിളക്കുപാറ കെട്ടുപ്ലാച്ചിയിൽനിന്ന് ആരംഭിച്ച പാസിങ് ഔട്ട് പരേഡ് ഓസ്കാർ ജങ്ഷനിൽ എത്തി തിരികെ വിളക്കുപാറ ജങ്ഷനിൽ സമാപിച്ചു. അഞ്ചൽ മണ്ഡലം കമ്മിറ്റി അംഗം പി.ആർ. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.എസ്. സുപാൽ, മണ്ഡലം സെക്രട്ടറി ലിജു ജമാൽ, മണ്ഡലം കമ്മിറ്റി അംഗം ഡോൺ വി. രാജ്, ആയിരനെല്ലൂർ ലോക്കൽ സെക്രട്ടറി ഇ.എസ്.രാജൻ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മി അംഗം കെ. അനിമോൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story