Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:09 AM GMT Updated On
date_range 2018-04-19T10:39:01+05:30നന്മയുടെ വസ്ത്രമണിയിക്കാൻ ആറ്റിങ്ങലിൽ ക്ലോത്ത് ബാങ്ക് വരുന്നു
text_fieldsആറ്റിങ്ങല്‍: ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ ഇനി ഉപേക്ഷിക്കേണ്ട, ആവശ്യക്കാര്‍ക്ക് കൈമാറുവാന്‍ സംവിധാനം ഒരുക്കുന്നു. കലാഭവന്‍ മണി സേവനസമിതിയുടെ നേതൃത്വത്തിലാണ് വസ്ത്രശേഖരണത്തിന് ക്ലോത്ത് ബാങ്ക് സ്ഥാപിക്കുന്നത്. പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്ന മുറക്ക് ഭൂരിഭാഗം ആള്‍ക്കാരും പഴയവസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇൗവസ്ത്രം കൈമാറുവാന്‍ അവര്‍ തയാറാണെങ്കിലും ആവശ്യക്കാരെ കണ്ടെത്തുവാന്‍ കഴിയാറില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ നിക്ഷേപിക്കുവാന്‍ ക്ലോത്ത് ബാങ്ക് ഒരുങ്ങുന്നത്. ഇത് അര്‍ഹരായവര്‍ക്ക് സേവനസമിതി കൈമാറും. ആറ്റിങ്ങല്‍ ട്രാഫിക് എസ്.ഐ ആമ്‌നേഷ്‌കുമാറാണ് സമിതി പ്രസിഡൻറ് അജില്‍മണി മുത്തിനോട് ഇത്തരമൊരു നിർേദശം മുന്നോട്ട് വെച്ചത്. നഗരൂര്‍ ലയണ്‍സ് ക്ലബ് ക്ലോത്ത് ബാങ്കിനുള്ള ബോക്‌സും സ്‌പോണ്‍സർ ചെയ്തു. ദേശീയപാതയില്‍ ആറ്റിങ്ങല്‍ കിഴക്കേ നാലുമുക്കില്‍ കെ.എസ്.ആര്‍.ടി.സി ഗാരേജിന് മുന്നിലായാണ് ബോക്‌സ് സ്ഥാപിക്കുന്നത്. 'മണിവസ്ത്ര കൂടാരം' പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 19ന് വൈകീട്ട് അഞ്ചിന് കച്ചേരിനടയില്‍ സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. ക്ലോത്ത് ബാങ്ക് നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്യും. അന്നദാന വിതരണ വാഹന ഉദ്ഘാടനം അഡ്വ. ബി. സത്യന്‍ എം.എല്‍.എയും നിർവഹിക്കും.
Next Story