Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:02 AM GMT Updated On
date_range 19 April 2018 5:02 AM GMTവീട്ടിൽ ആയുധശേഖരം; എസ്.ഡി.പി.ഐ നേതാവ് പിടിയിൽ
text_fieldsbookmark_border
പേയാട്: വീട്ടിൽ ആയുധം ഒളിപ്പിച്ച എസ്.ഡി.പി.ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല പടവൻകോട് കുഴിവിള ഹിബ മൻസിലിൽ പന്തം ഷംനാദ് എന്ന ഷംനാദിനെയാണ് (37) വിളപ്പിൽശാല പൊലീസ് പിടികൂടിയത്. 2017 നവംബറിൽ കാട്ടാക്കടയിലും പരിസര പ്രദേശങ്ങളിലും എസ്.ഡി.പി.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമങ്ങൾ അരങ്ങേറിയിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകർ ആയുധശേഖരണം നടത്തുന്നതായുള്ള ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ നവംബർ 26 മുതൽ റെയ്ഡ് നടത്തിവരുകയായിരുന്നു. എസ്.ഡി.പി.ഐ നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. റെയ്ഡിൽ ഷംനാദിെൻറ വീട്ടിൽനിന്ന് ആയുധശേഖരം കണ്ടെടുത്തു. ഒമ്പത് ലോഹദണ്ഡുകൾ, മൂന്ന് വടിവാൾ, കത്തികൾ, ഇരുമ്പ് പൈപ്പുകളിൽ തീർത്ത ആയുധങ്ങൾ എന്നിവയാണ് അന്ന് ഷംനാദിെൻറ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തത്. ഇവ വീടിെൻറ പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തിരച്ചിൽ മുൻകൂട്ടിയറിഞ്ഞ് ഷംനാദ് ഒളിവിൽ പോയതിനാൽ അന്ന് പിടികൂടാനായില്ല. നാലു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഷംനാദ് കേസിെൻറ ചൂടാറിയതോടെ വിളപ്പിൽശാലയിലെ വീട്ടിൽ രഹസ്യമായി വന്നു പോകുെന്നന്ന് പൊലീസിന് വിവരം ലഭിച്ചു. ബുധനാഴ്ച രാവിലെ വിളപ്പിൽശാലയിലെത്തിയ ഷംനാദിനെ പിന്തുടർന്നെത്തിയ വിളപ്പിൽശാല എസ്.ഐ കണ്ണെൻറ നേതൃത്വത്തിൽ എ.എസ്.ഐ സുമേഷ്, സി.പി.ഒമാരായ രഞ്ജിത്ത്, രാജീവ്, ഹരികുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story