Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:20 AM GMT Updated On
date_range 18 April 2018 5:20 AM GMTകഠ്വ, ഉന്നാവ് പീഡനം: സി.പി.എം പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കഠ്വ, ഉന്നാവ് പീഡനക്കേസിൽ പ്രതിഷേധിച്ചും കുറ്റവാളികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും യോഗവും സംഘടിപ്പിച്ചു. ജനറൽ പോസ്റ്റോഫിസിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം രകതസാക്ഷി മണ്ഡപത്തിന് മുന്നിൽ സമാപിച്ചു. മാധ്യമ പ്രവർത്തകൻ ഗൗരീദാസൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രേട്ടറിയറ്റ് അംഗം സി. ജയൻബാബു അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ്, ആളൊരുക്കം സിനിമാ സംവിധായകൻ വി.സി. അഭിലാഷ്, സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് അംഗം പുത്തൻകട വിജയൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രേട്ടറിയറ്റ് അംഗം ബി.പി. മുരളി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story