Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:11 AM GMT Updated On
date_range 2018-04-18T10:41:58+05:30ബി.ജെ.പി കൗൺസിലറെ ആക്രമിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsആക്രമണത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ് തിരുവനന്തപുരം: ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറിയും മേലാങ്കോട് കൗൺസിലറുമായ പാപ്പനംകോട് സജിയെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അട്ടക്കുളങ്ങര ബിസ്മി നഗറിൽ സനോഫർ (37) ചാല തുണ്ടുവിളാകം വീട്ടിൽ സഫീർ(31)എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും സുഹൃത്തും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഷെഫീക്കിനെ പാപ്പനംകോട് സജിയുടെ നിർദേശ പ്രകാരം ബി.ജെ.പിക്കാർ മർദിച്ചെന്നും ഇതിെൻറ വൈരാഗ്യമാണ് അക്രമത്തിനു കാരണമായതെന്നും പ്രതികൾ മൊഴി നൽകി. ഇവരോടൊപ്പം കൃത്യത്തിൽ പങ്കെടുത്ത നാലുപേർ കൂടി ഫോർട്ട് പൊലീസിെൻറ പിടിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; പാപ്പനംകോട് സ്വദേശിയായ പെൺകുട്ടി നേമം സ്വദേശിയായ വിജിത്തിനൊപ്പം ഒളിച്ചോടി. ഇതിനു എല്ലാ സഹായവും ചെയ്തത് വിജിത്തിെൻറ സുഹൃത്ത് ഷഫീക്കായിരുന്നു. ഇതിെൻറ പേരിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽെവച്ച് ഷഫീക്കിനെ ബി.ജെ.പി പ്രവർത്തകർ മർദിച്ചു. ഇതു കൗൺസിലർ സജിയുടെ നിർദേശ പ്രകാരമായിരുന്നുവത്രേ. ഈ വൈരാഗ്യമാണ് അക്രമത്തിലേക്കു നയിച്ചത്. വള്ളടക്കടവിനും ശ്രീവരാഹത്തിനും മധ്യേ വിവിധയിടങ്ങളിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ രാഷ്ട്രീയ വൈരാഗ്യമില്ലെങ്കിലും പ്രതികളിൽ ചിലർ ഒരു മത സംഘടനയിലെ സജീവ പ്രവർത്തകരാണ്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണവും കേസിൽ നിർണായകമായി. വള്ളക്കടവിൽ ബന്ധുവിെൻറ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം ബി.ജെ.പി പാപ്പനംകോട് ഏരിയ സെക്രട്ടറി പ്രകാശനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സജിയെ ശ്രീവരാഹത്തുെവച്ച് തൂവാല കൊണ്ട് മുഖം മറച്ച സംഘം അക്രമിക്കുകയായിരുന്നു. മറ്റു പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
Next Story