Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:11 AM GMT Updated On
date_range 2018-04-18T10:41:58+05:30കഠ്വ സംഭവം: സാംസ്കാരിക കേരളത്തിെൻറ മൗനം ഭയാനകം ^മുസ്ലിം ഏകോപനസമിതി
text_fieldsകഠ്വ സംഭവം: സാംസ്കാരിക കേരളത്തിെൻറ മൗനം ഭയാനകം -മുസ്ലിം ഏകോപനസമിതി കൊല്ലം: ജമ്മു-കശ്മീരിലെ കഠ്വയിൽ ബാലികയെ ഫാഷിസ്റ്റുകൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സാംസ്കാരിക കേരളം തുടരുന്ന മൗനം ഭയാനകവും ഭീതിപ്പെടുത്തുന്നതുമാണെന്ന് മുസ്ലിം ഏകോപനസമിതി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. ക്ഷേത്രനടയിൽ ക്ഷേത്രപൂജാരിയും നിയമപാലകരും കൗമാരക്കാരനും ചേർന്ന് ഭക്ഷണമോ വെള്ളമോ നൽകാതെ ദിവസങ്ങളോളം പീഡിപ്പിച്ചശേഷമാണ് ക്രൂരമായി കൊലപ്പെടുത്തിയത്. രാജ്യത്തെ ബലാത്സംഗങ്ങളുടെയും സ്ത്രീ പീഡനത്തിെൻറയും ദലിത്-മുസ്ലിം വംശഹത്യയുടെയും നാടായി ചിത്രീകരിച്ച് രാജ്യത്തെ അപമാനിക്കുകയാണ് സംഘ്പരിവാർ. രാജ്യം മുഴുവൻ പ്രതിഷേധിക്കുേമ്പാഴും മൗനം ലംഘിക്കാത്ത മഹിളാ-യുവജന പ്രസ്ഥാനങ്ങളും വനിത-യൂത്ത് കമീഷനും ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അവർ വിശദീകരിക്കണം. പ്രസിഡൻറ് ഇ. മൈതീൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. എം.എ. സമദ് ഉദ്ഘാടനംചെയ്തു. യൂസുഫ് ഒായൂർ, മജീദ്, ഷാജഹാൻ കൊട്ടാരക്കര, റഹീംകുഞ്ഞ്, നാസറുദ്ദീൻ കിളികൊല്ലൂർ, മുഹമ്മദ് സമീൻ, നസീർ, ബഷീർ, അഷ്റഫ്, കൊട്ടാരക്കര, ഖാദർകുഞ്ഞ് എന്നിവർ സംബന്ധിച്ചു.
Next Story