Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകവിതാ സമാഹാരം പ്രകാശനം

കവിതാ സമാഹാരം പ്രകാശനം

text_fields
bookmark_border
നെടുമങ്ങാട്: വേങ്കവിള രാമപുരം യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ 'കിളിക്കൂട്' കവിതാസമാഹാരം കവി ചായം ധർമരാജൻ പ്രകാശനം ചെയ്തു. സാഹിത്യകാരൻ വട്ടപ്പറമ്പിൽ പീതാംബരൻ ഏറ്റുവാങ്ങി. വേങ്കവിള ജങ്ഷനിൽ നടന്ന മികവുത്സവ ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്. ഒന്നാം ക്ലാസുകൾ നയിച്ച മികവുത്സവം ഫരീദ ഫർഹാന ഉദ്ഘാടനം ചെയ്തു. ജി.എം. മയൂഖ അധ്യക്ഷതവഹിച്ചു. ദേവിക സ്വാഗതവും വിദ്യാർഥി പ്രതിനിധി ആദർശ് ആശംസയും സൈനബ് ലത്തീഫ് നന്ദിയും പറഞ്ഞു. ശാസ്ത്ര പരീക്ഷണ പ്രദർശനം, നാടൻ പാട്ടരങ്ങ്, സംസ്കൃത അക്ഷരശ്ലോക സദസ്സ്, പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ലഘു നാടകങ്ങൾ, കഥാപ്രസംഗം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃത ഭാഷകൾ ആസ്പദമാക്കിയുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ്, അക്ബർ ഷാൻ, വാർഡ് അംഗങ്ങളായ വേങ്കവിള സജി, ദിവ്യ, മിനി, പ്രധാനാധ്യാപകൻ ജി.എസ് ജയച്ചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് അൻസറുദ്ദീൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story