Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:21 AM GMT Updated On
date_range 17 April 2018 5:21 AM GMTആർ.സി.സിയിൽ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം ^എ.ഐ.വൈ.എഫ്
text_fieldsbookmark_border
ആർ.സി.സിയിൽ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം -എ.ഐ.വൈ.എഫ് തിരുവനന്തപുരം: ചികിത്സക്കെത്തിയ കുട്ടിക്ക് എച്ച്.ഐ.വി പിടിപെട്ടത് ആർ.സി.സിയിൽ നിന്നാണെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആർ.സി.സിയിലെ ചികിത്സക്കിടെ നൽകിയ രക്തത്തിൽ നിന്നുമാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതെന്ന് എയ്ഡ്സ് കൺേട്രാൾ സൊസൈറ്റി വെളിപ്പെടുത്തിയതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ആർ.സി.സിയുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നത് വെളിപ്പെടണം. വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറ് എ.എസ്. ആനന്ദകുമാർ, സെക്രട്ടറി അരുൺ കെ.എസ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story