Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:14 AM GMT Updated On
date_range 17 April 2018 5:14 AM GMTപ്രതിഷേധ ജ്വാല
text_fieldsbookmark_border
കണ്ണനല്ലൂർ: കശ്മീരിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ കണ്ണനല്ലൂരിൽ നടത്തി. കുളപ്പാടം ഫൈസൽ, നെടുമ്പന ഗ്രാമ പഞ്ചായത്ത് അംഗം ആസാദ് നാൽപ്പങ്ങൽ എന്നിവർ നേതൃത്വം നൽകി. കൊട്ടിയം: കശ്മീരിൽ എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കാമ്പസ് ഫ്രണ്ട് കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കൊട്ടിയത്തു നടന്ന പ്രതിഷേധ പ്രകടനത്തിൽ നുറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഈസ്റ്റ് ഏരിയ സെക്രട്ടറി അൻവർഷാ ഉദ്ഘാടനം ചെയ്തു. ഇരവിപുരം: കഠ്വ സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മാടൻനട ലീഗ് ഓഫിസിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം പള്ളിമുക്കിൽ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story