Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:11 AM GMT Updated On
date_range 2018-04-17T10:41:59+05:30ഹർത്താലിനിടെ പൊലീസുകാരെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ
text_fieldsadd to ഹർത്താൽ വാർത്ത തിരുവനന്തപുരം: ഹർത്താലിനിടെ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ നാലുപേരെ കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തു. കാരയ്ക്കാമണ്ഡപം സ്വദേശി മുഹമ്മദ് ഷാൻ (27), മുട്ടത്തറ സ്വദേശികളായ റഹീസ് (26), മുഹമ്മദ് നിയാസ് (26), അമ്പലത്തറ സ്വദേശി തയ്യൂബ് (31) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീരാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ നന്ദുവിനെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഹാർത്താലിെൻറ ഭാഗമായി നൂറോളം വരുന്ന ഹർത്താലനുകൂലികൾ പാളയം മാർക്കറ്റ് പരിസരത്തെ കടകൾ നിർബന്ധിച്ച് അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്നു ശ്രീരാജും നന്ദുവും തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതരായ ആക്രമിസംഘം കൈയിൽ കരുതിയ മരക്കഷണങ്ങൾ ഉപയോഗിച്ച് ഇരുവരെയും തലങ്ങും വിലങ്ങും മർദിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. മർദനത്തിൽ ശ്രീരാജിെൻറ കാലിന് സാരമായി പരിക്കേറ്റു. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ആക്രമികളെ പിടികൂടിയത്. കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Next Story