Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദേശത്തുനിന്ന്​...

വിദേശത്തുനിന്ന്​ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

text_fields
bookmark_border
വള്ളക്കടവ്: വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച രണ്ടര കിലോയോളം തൂക്കം വരുന്ന സ്വർണവുമായി രണ്ടുപേർ വിമാനത്താവളത്തിൽ പിടിയിൽ. വള്ളക്കടവ് സ്വദേശികളായ സമീർ സലീം (35), മൻസൂർ ഷാഹുൽ ഹമീദ് (47) എന്നിവരെയാണ് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ദുബൈയിൽനിന്ന് എത്തിയ എമിറേറ്റസ് ഇ.കെ. 522 -നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്ന ഇരുവരും. സമീർ സലീം 1.516 ഗ്രാം തൂക്കമുള്ള 13 സ്വർണ ബിസ്ക്കറ്റുകൾ പ്രത്യേക പേപ്പറിൽ പൊതിഞ്ഞ് പാൻറി​െൻറ പോക്കറ്റിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഷാഹുൽ ഹമീദ് 933 ഗ്രാം തൂക്കമുള്ള സ്വർണം എട്ട് ബിസ്ക്കറ്റുകളാക്കി പേഴ്സിനുള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്. എമിറേറ്റസ് വിമാനത്തിലെ യാത്രക്കാർ സ്വർണം കടത്തുന്നുവെന്ന് രഹസ്യവിവരം കിട്ടിയതിനെതുടർന്നായിരുന്നു പരിശോധന. എമിേഗ്രഷൻ പരിശോധ കഴിഞ്ഞ് ഗ്രീൻ ചാനൽ വഴി പുറത്തേക്കിറങ്ങിയ ഇവരെ ഡി.ആർ.ഐ തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോഴാണ് സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടത്തിയത്. ഇരുവരിൽനിന്ന് പിടികൂടിയ സ്വർണത്തിന് 78 ലക്ഷത്തോളം വിലവരും. ചോദ്യം ചെയ്യലിൽ ഇവർ സ്വർണക്കടത്ത് മാഫിയകളുടെ കരിയർമാരാണെന്ന് വ്യക്തമായതായി അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story