Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലം നിർമാണം:...

പാലം നിർമാണം: വാഹനഗതാഗതം നിരോധിച്ചു

text_fields
bookmark_border
തിരുവനന്തപുരം: -തിരുവനന്തപുരം-ചെങ്കോട്ട റോഡില്‍ പാലോടിന് സമീപം ചിപ്പന്‍ചിറയില്‍ നിലവിലുള്ള ഇരുമ്പ് പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തി​െൻറ നിർമാണവുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹന ഗതാഗതം 16 മുതല്‍ 30 വരെ നിരോധിച്ചു. തെങ്കാശി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചിപ്പന്‍ചിറ പാലത്തിന് തൊട്ടുമുമ്പ് വലത്തോട്ട് തിരിഞ്ഞ് മൈലമൂട് ജങ്ഷന്‍ -പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസ് വഴി പോകണം. തിരുവനന്തപുരം ഭാഗത്തുനിന്ന് തെങ്കാശിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുന്നില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഭരതന്നൂര്‍ ജങ്ഷന്‍- എക്‌സ് സര്‍വിസ് കോളനി വഴി പോകണം. ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിയമനം തിരുവനന്തപുരം: എൻജിനീയറിങ് കോളജില്‍ ആര്‍ക്കിടെക്ചര്‍ ഡിപ്പാര്‍ട്ട്‌മ​െൻറില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ട്രേഡ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ആര്‍ക്കിടെക്ചറില്‍ ഡിപ്ലോമയാണ് യോഗ്യത. കാഡിലുള്ള അറിവ് അഭികാമ്യം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തി​െൻറയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകര്‍ ബയോഡാറ്റ, യോഗ്യത, വയസ്സ് തെളിയിക്കുന്ന രേഖ, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം വകുപ്പുതലവന്‍ മുമ്പാകെ 23ന് രാവിലെ 10ന് ഹാജരാകണം. ഫോൺ: 0471 2515565, 9447893024. വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: ഗവ. വനിത പോളിടെക്‌നിക് കോളജില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്ലില്‍ നടത്തുന്ന അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 2490670.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story