Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:14 AM GMT Updated On
date_range 2018-04-13T10:44:59+05:30പ്രതികളെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല
text_fieldsകുളത്തൂപ്പുഴ: ചോഴിയക്കോട് സംഘർഷത്തിന് കാരണമായ മോഷണക്കേസിൽ ഉൾപ്പെട്ട ബൈക്ക് കണ്ടെത്തുന്നതിനോ മോഷ്ടാക്കളെ തിരിച്ചറിയുന്നതിനോ ഇനിയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രദേശവാസിയായ ഉണ്ണിയുടെ ബൈക്ക് പ്രദേശത്തുനിന്ന് മോഷണം പോയത്. ഇതുസംബന്ധിച്ച് ഉണ്ണി കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകാനെത്തിയെങ്കിലും കൂടുതൽ അന്വേഷണം നടത്തി വരാൻ നിർദേശിച്ച് മടക്കുകയായിരുന്നു. തുടർന്ന് മാടൻനട ഉത്സവ ദിവസമായ ചൊവ്വാഴ്ച സംശയാസ്പദമായ നിലയിൽ പ്രദേശത്ത് കണ്ട മൂന്ന് കൗമാരക്കാരെ തടഞ്ഞുവെക്കുകയും ബൈക്ക് മോഷണത്തിന് പിന്നിൽ ഇവരാണെന്ന ആരോപണമുന്നയിച്ച് കുളത്തൂപ്പുഴ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് സംഘർഷത്തിന് കാരണമായത്. ശേഷം ബുധനാഴ്ച രാവിലെ കുളത്തൂപ്പുഴ പൊലീസ് ഉണ്ണിയിൽ നിന്ന് പരാതി രേഖാമൂലം എഴുതി വാങ്ങുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ കൗമാരക്കാർക്കെതിരെ നടപടിയെടുക്കാൻ തെളിവ് ഇല്ലാത്തതിനാൽ കഴിയുകയില്ലെന്ന നിലപാടിലാണ് പൊലീസ്. ഇതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച കൗമാരക്കാരിൽ ഒരാൾ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞിരുന്നു.
Next Story