Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:32 AM GMT Updated On
date_range 2018-04-12T11:02:59+05:30വർഗീയ ഫാഷിസ്റ്റുകളുമായി സംവാദത്തിന് തയാർ ^കുരീപ്പുഴ
text_fieldsവർഗീയ ഫാഷിസ്റ്റുകളുമായി സംവാദത്തിന് തയാർ -കുരീപ്പുഴ ചവറ: ഹൈന്ദവ പുരാണത്തെക്കുറിച്ച് സഭ്യമായ ഭാഷയിൽ സംവദിക്കാൻ തയാറുള്ള വർഗീയ ഫാഷിസ്റ്റുകളുണ്ടെങ്കിൽ പൊതുവേദിയിൽ സംവദിക്കാൻ താൻ തയാറാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. കേരളത്തിൽ നരഭോജിയായ കടുവയെ കണ്ട് തുടങ്ങി, ആ കടുവയുടെ പേരാണ് വർഗീയ ഫാഷിസം. ജോയൻറ് കൗൺസിൽ ജില്ല സമ്മേളനത്തിെൻറ ഭാഗമായി ചവറ ഒ.എൻ.വി നഗറിൽ 'സാംസ്കാരിക രംഗത്തെ ഫാഷിസ്റ്റ് കടന്നാക്രമണം' വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ. വിജയൻപിള്ള എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഐ. ഷിഹാബ് മോഡറേറ്ററായി. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം പി. പ്രസാദ് വിഷയം അവതരിപ്പിച്ചു. ഇപ്റ്റ സംസ്ഥാന പ്രസിഡൻറ് മണിലാൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണിപിള്ള, ഡോ. ബി. ബാഹുലേയൻ, കെ. ഷാനവാസ് ഖാൻ, സുകേശൻ ചൂലിക്കാട്, വി. ബാലകൃഷ്ണൻ, ആർ. രാജീവ് കുമാർ, എസ്. അശ്വനികുമാർ, എൻ. കൃഷ്ണകുമാർ, വി. പ്രസാദ് എന്നിവർ സംസാരിച്ചു.
Next Story