Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആടുകളെ പുലി...

ആടുകളെ പുലി കടിച്ചുകൊന്നു, ഉടമ രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
പുനലൂർ: ഉടമയുടെ കൺമുന്നിൽ നാല് അടുകളെ പുലി കടിച്ചുകൊന്നു. പുലിയുടെ ആക്രമത്തിൽനിന്ന് ഉടമ ഓടി രക്ഷപ്പെട്ടു. ഇടമൺ ആനപെട്ടകോങ്കൽ ചരുവിള പുത്തൻവീട്ടിൽ രാമചന്ദ്ര​െൻറ ആടുകളെയാണ് പുലി പിടിച്ചത്. വൈകീട്ട് വീടിനടുത്തെ കുറ്റിക്കാട്ടിൽ ആടുകളെ തീറ്റക്കായി എത്തിച്ചപ്പോൾ തൊട്ടടുത്തുള്ള കാട്ടിൽ നിന്നും പുലി ആട്ടിൻകൂട്ടത്തിലേക്ക് ചാടിവീഴുകയായിരുന്നു. പുലി വരുന്നത് കണ്ട് ഉടമ ആടിനെ ഉപേക്ഷിച്ച് വീട്ടുവളപ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാല് ആടുകളേയും കടിച്ച് കൊന്നതിന് ശേഷം ഒരെണ്ണത്തെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് മടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story