Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:23 AM GMT Updated On
date_range 2018-04-12T10:53:59+05:30സഹകരണ ബാങ്കിൽ ചാനൽ പ്രവർത്തകന് നേരെ കൈയേറ്റം
text_fieldsകൊട്ടാരക്കര: കരീപ്ര സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച വാർത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവർത്തകന് നേരെ ൈകയേറ്റശ്രമം. മാതൃഭൂമി ന്യൂസ് ചാനൽ പ്രാദേശിക ലേഖകൻ മനോജിനെയാണ് ഒരുസംഘം ൈകയേറ്റം ചെയ്തത്. ബാങ്ക് പ്രസിഡൻറിെൻറ വിശദീകരണം എടുക്കുന്നതിനായി ബാങ്ക് ഭരണസമിതിയംഗത്തിനൊപ്പം ഓഫിസിലെത്തിയ മനോജിനെ ജീവനക്കാരിൽ ചിലരും പുറത്ത് നിന്നെത്തിയ സംഘവും ചേർന്ന് ൈകയേറ്റം ചെയ്യുകയായിരുന്നു. കാമറ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനോജ് റൂറൽ എസ്.പിക്ക് പരാതി നൽകി. ഭാരതീപുരം താഴേവളവിൽ സിമൻറ് ലോറി തലകീഴായി മറിഞ്ഞു കുളത്തൂപ്പുഴ: കുളത്തൂപ്പുഴ--അഞ്ചൽ പാതയിൽ ഭാരതീപുരം താഴേ വളവിൽ സിമൻറ് ലോറി തലകീഴായി മറിഞ്ഞു. ബുധനാഴ്ച പകൽ തമിഴ്നാട്ടിൽ നിന്നും സിമൻറുമായെത്തിയ ലോറി ഇറക്കത്തിലുള്ള വലിയ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് റോഡ് വക്കിലേക്ക് മറിയുകയായിരുന്നു. ഭാരതീപുരം ഇറക്കത്തിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. പാതക്ക് വീതിയുണ്ടെങ്കിലും അമിതവേഗതയിൽ വളവുകൾ തിരിയുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്.
Next Story