Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:06 AM GMT Updated On
date_range 2018-04-12T10:36:00+05:30കലാനിധി പുരസ്കാര സമർപ്പണം
text_fieldsതിരുവനന്തപുരം: കലാനിധി സ്നേഹ സാന്ത്വന സ്പർശം 2018 പുരസ്കാര സമർപ്പണം ശംഖുംമുഖം മുത്തുച്ചിപ്പി ഗ്രൗണ്ടിൽ നടന്നു. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കലാനിധി ജനറൽ സെക്രട്ടറല ഗീതാ രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ഡോ. വാഴമുട്ടം ചന്ദ്രബാബു നന്ദി പറഞ്ഞു. ഏഴു മുതൽ കലാനിധി ക്രിയേഷൻസിെൻറ ബാനറിൽ സിനിമ-സീരിയൽ താരങ്ങളുടെയും കലാനിധി പ്രതിഭകളുടെയും കലാസന്ധ്യ നടന്നു. ഉപവാസ സമരം തിരുവനന്തപുരം: ഒ.ഇ.സി ആനുകൂല്യങ്ങൾ നിക്ഷേപിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കെതിരെ കളരിപ്പണിക്കർ ഗണക കണിശ െഎക്യവേദിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് നടയിൽ കൂട്ട ഉപവാസം സംഘടിപ്പിച്ചു. കഴിഞ്ഞ സർക്കാർ അനുവദിച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടയാതിരിക്കുക, ദേവസ്വംബോർഡ് നിയമനങ്ങളിലെ സംവരണത്തിൽ അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം. വി. മുരളീധരൻ എം.പി, വി.ആർ. ജോഷി, പാച്ചല്ലൂർ അശോകൻ എന്നിവർ സംസാരിച്ചു.
Next Story