Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവികലാംഗര്‍ക്ക്...

വികലാംഗര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്യണമെന്ന്; നിരാഹാര സമരം ഒമ്പത് ദിവസം പിന്നിട്ടു

text_fields
bookmark_border
വ്യാഴാഴ്ച രാവിലെ 11ന് മുച്ചക്രവാഹന വിതരണം നടത്തുമെന്ന് ഭരണസമിതി വെള്ളറട: വികലാംഗര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വെള്ളറട ബ്ലോക്ക് പഞ്ചായത്തിന് മുന്നില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തുന്ന നിരാഹാര സമരം ഒമ്പത് ദിവസം പിന്നിട്ടു. സമരത്തിലേർപ്പെട്ടിരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. അരുണിനെ ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജു സമരം ഏറ്റെടുത്തു. േബ്ലാക്ക് പഞ്ചായത്തില്‍ സൂക്ഷിച്ചിട്ടുള്ള മുച്ചക്ര വാഹനങ്ങൾ വികലാംഗർക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം നടക്കുന്നത്. ഷിജുവി​െൻറ നിരാഹാരസമരം യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ കെ. ദസ്തഗീര്‍ ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള മണ്ഡലം പ്രസിഡൻറ് അമ്പലത്തറ ഗോപൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ കുടപ്പനമൂട് ഷാജഹാന്‍, പ്രവാസി റിട്ടേണ്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി കെ.ജി. മംഗള്‍ദാസ്, സേവാദള്‍ ജില്ല ചെയര്‍മാന്‍ മലയില്‍ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എല്‍.കെ. കുമാരി, ജോയിസ്, ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡൻറ് അജയകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പൂഴനാട് രാജന്‍, മണലി സ്റ്റാന്‍ലി എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ 11ന് മുച്ചക്രവാഹന വിതരണം നടത്തുമെന്ന് ഭരണസമിതി അറിയിച്ചു. വാഹനം വിതരണം ആരംഭിച്ച ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story