Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:27 AM GMT Updated On
date_range 2018-04-11T10:57:00+05:30യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം ^ചെന്നിത്തല
text_fieldsയുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം -ചെന്നിത്തല കൊട്ടിയം: ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുത്തേറ്റു മരിച്ച കുരീപ്പള്ളികുളത്തും കരതെങ്ങും പണയിൽ ഷാഫി മൻസിലിൽ ഷാഫിക്ക് (30)ആദരാഞ്ജലി അർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കൊല്ലം റൂറൽ എസ്.പിയുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്. പ്രതികൾ ഭരണകക്ഷിയിൽ സ്വാധീനമുള്ളവരായതിനാൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, നാസിമുദ്ദീൻ ലബ്ബ, ബാബുരാജ്, കുരീപ്പള്ളി സലിം, ഫൈസൽ കുളപ്പാടം എന്നിവരും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.
Next Story