Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:20 AM GMT Updated On
date_range 2018-04-10T10:50:57+05:30ഗുണ്ടാപ്പക: തലസ്ഥാനത്ത് യുവാവിനെ അഞ്ചംഗസംഘം വെട്ടിപ്പരിക്കേൽപിച്ചു
text_fieldsതിരുവനന്തപുരം: ഗുണ്ടാകുടിപകയെ തുടർന്ന് യുവാവിനെ അഞ്ചംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കുന്നുകുഴി സ്വദേശിയും ക്രിമിനൽ കേസുകളിൽ പ്രതിയുമായ വൈശാഖിനെയാണ് (28) കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ജീവെൻറ നേതൃത്വത്തിലുള്ള സംഘം ഞായാറാഴ്ച്ച വൈകുന്നേരം ബാട്ടർഹിൽ ഭാഗത്ത് വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്. സുഹൃത്തിെൻറ വിവാഹചടങ്ങുകളിൽ പങ്കെടുക്കുന്നതിനായാണ് സുഹൃത്ത് അനീഷിനൊപ്പം വൈശാഖ് ബാർട്ടൻഹില്ലിൽ എത്തിയത്. വിവാഹ വീട്ടിൽവച്ച് വൈശാഖും ജീവനും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിയ വൈശാഖിനെ ബൈക്കിലെത്തിയ ജീവൻ, ജിജോ, ലല്ലു, ജിംസി, മുകേഷ് എന്നിവർ ചേർന്ന് തടഞ്ഞുനിറുത്തി വെട്ടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന അനീഷ് ഓടി രക്ഷപ്പെട്ടു. കൈക്കും കാലിനും വെട്ടേറ്റ വൈശാഖ് സഹായത്തിനായി അപേക്ഷിച്ചെങ്കിലും നാട്ടുകാരാരും തിരിഞ്ഞ് നോക്കിയില്ല. തുടർന്ന് അനീഷാണ് വൈശാഖിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ശക്തമാക്കിയതായും മ്യൂസിയം പൊലീസ് അറിയിച്ചു. നഗരത്തിലെ ഗുണ്ടാസംഘങ്ങളിൽ ഉൾപ്പെട്ടവരാണ് വൈശാഖും ജീവനും. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.
Next Story