Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎയർപോർട്ട് കളർ കോഡഡ്...

എയർപോർട്ട് കളർ കോഡഡ് സോണിങ്​ മാപ്പ്; ആശങ്കകൾ പരിഹരിക്കും ^കേന്ദ്രമന്ത്രി

text_fields
bookmark_border
എയർപോർട്ട് കളർ കോഡഡ് സോണിങ് മാപ്പ്; ആശങ്കകൾ പരിഹരിക്കും -കേന്ദ്രമന്ത്രി തിരുവനന്തപുരം: കെട്ടിട നിർമാണത്തിന് എയർപോർട്ട് എൻ.ഒ.സി വേണമെന്ന പ്രശ്നത്തിൽ ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്പ്രഭുവും എയർപോർട്ട് അതോറിറ്റിയും അറിയിച്ചതായി മേയർ വി.കെ. പ്രശാന്ത്. കേന്ദ്രമന്ത്രിയുടെയും എയർപോർട്ട് അതോറിറ്റിയുടെയും ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. എയർപോർട്ടി​െൻറ പരിസരപ്രദേശങ്ങൾ ഉൾപ്പെടുത്തി എയർപോർട്ട് അതോറിറ്റി തയാറാക്കിയ കളർ കോഡഡ് സോണിങ് മാപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങൾക്കുണ്ടായ ആശങ്ക കോർപറേഷൻ ഗൗരവമായി കണ്ടിരുന്നു. തീരത്തോട് ചേർന്ന 20 ലധികം വാർഡുകളിലെ ജനങ്ങൾക്ക് ദുരിതം സൃഷ്ടിച്ച സാഹചര്യത്തിൽ കോർപറേഷൻ കൗൺസിൽ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യുകയും ഐകകണ്ഠ്യേന പ്രമേയം പാസാക്കി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും സംസ്ഥാന സർക്കാറിനും സമർപ്പിക്കുകയും ചെയ്തിരുന്നു. ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ഇടപെടൽ നടത്തി. കക്ഷിരാഷ്ട്രീയത്തിനതീതമായി എയർപോർട്ട് കളർ കോഡഡ് സോണിങ് മാപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിലുണ്ടായ കൂട്ടായ ഇടപെടൽ ജനങ്ങൾക്കുള്ള ആശങ്കകളും പ്രയാസങ്ങളും കേന്ദ്രത്തി​െൻറ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് സഹായിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയുടെയും എയർപോർട്ട് അതോറിറ്റിയുടെയും ട്വീറ്റ് ഇതിന് തെളിവാണെന്നും പ്രശ്നം പരിഹരിക്കുന്നതുവരെ ജാഗ്രതയോടെ എല്ലാവരും കൂട്ടായ ശ്രമങ്ങൾ തുടരണമെന്നും മേയർ പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story