Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദലിത്...

ദലിത് പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് -വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമത്തെ ലഘൂകരിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ബി.ജെ.പി സര്‍ക്കാറുകള്‍ നിയന്ത്രിക്കുന്ന പൊലീസും ആര്‍.എസ്.എസ് ഗുണ്ടകളും ചേര്‍ന്ന് പ്രക്ഷോഭത്തെ ക്രൂരമായാണ് നേരിട്ടത്. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ 11 പേര്‍ രക്തസാക്ഷികളായി. രാജ്യത്ത് സവര്‍ണാധിപത്യവും ജാതീയതയും എന്നന്നേക്കും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളെ ദലിത് പ്രക്ഷോഭം വിറളി പിടിപ്പിച്ചിട്ടുണ്ട്. സാമൂഹികനീതിയിലധിഷ്ഠിതമായ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് ദലിത് പ്രക്ഷോഭം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story