Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:17 AM GMT Updated On
date_range 2018-04-07T10:47:59+05:30സർക്കാർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കരുത് ^സുധീരൻ
text_fieldsസർക്കാർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കരുത് -സുധീരൻ തിരുവനന്തപുരം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ എ.ആർ നഗറില്‍ പൊലീസ് നടത്തിയ നരവേട്ട അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് വി.എം. സുധീരൻ. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി ജനകീയ ആവശ്യങ്ങള്‍ നിഷേധിക്കുന്ന രീതി ജനാധിപത്യ ഭരണാധികാരികള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നാണക്കേടാണ് വരുത്തിെവക്കുന്നത്. മലപ്പുറം ജില്ലയിലെ ദേശീയപാത സ്ഥലമെടുപ്പ് നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണം. ചര്‍ച്ചയിലൂടെ ജനങ്ങളുടെ സമ്മതത്തോടെ സമവായത്തിെൻറ അടിസ്ഥാനത്തില്‍ മാത്രമേ അതത് പ്രദേശത്തെ നടപടികള്‍ മുന്നോട്ട് നീക്കാവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story