Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:17 AM GMT Updated On
date_range 2018-04-07T10:47:59+05:30പുനലൂർ നേതാജിയിൽ ആറുപേരെ പേപ്പട്ടി കടിച്ചു
text_fieldsപുനലൂർ: നഗരസഭയിലെ നേതാജി വാർഡിൽ ആറുപേരെ പേപ്പട്ടി കടിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തു നിന്നവരെയും വഴിയിലൂടെ പോയവരേയുമാണ് നായ്ക്കൾ കടിച്ചത്. കടിയേറ്റ രണ്ട് സ്തീകൾ ഉൾപ്പെടെയുള്ളവർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കടിച്ച നായ്ക്കളെ നാട്ടുകാർ തല്ലികൊന്നു. ബസ് റൂട്ട് മാറ്റി ഒാടിക്കാൻ ശ്രമം; പുനലൂർ എ.ടി.ഒയെ ഉപരോധിച്ചു പുനലൂർ: ബസ് കുറവായതിനെ തുടർന്ന് ഉള്ള സർവിസും റദ്ദാക്കിയ റൂട്ടിലേക്ക് പുതുതായി ലഭ്യമാക്കിയ ബസ് റൂട്ട് മാറ്റി ഓടിക്കാൻ ശ്രമം. ഇതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ പുനലൂർ കെ.എസ്.ആർ.ടി.സി എ.ടി.ഒയെ ഉപരോധിച്ചു. ശനിയാഴ്ച മുതൽ ബസ് സർവിസ് പുനരാരംഭിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു. സി.പി.എം ആയിരനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. പുനലൂർ ഡിപ്പോയിൽനിന്ന് 15 വർഷമായി സർവിസ് നടത്തിവന്ന മാവിള-വിളക്കുപാറ-മെഡിക്കൽ കോളജ്- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് എട്ട് മാസമായി നിർത്തിെവച്ചിരിക്കുകയാണ്. ബസുകളുടെ കുറവാണ് കാരണമായി പറഞ്ഞിരുന്നത്. സി.പി.എം നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നാട്ടുകാർ നിവേദനം നൽകി. ഈ റൂട്ടിലേക്ക് പുതിയ ബസ് അനുവദിച്ചു. ഈ ബസ് മറ്റു റൂട്ടിലേക്ക് മാറ്റാനായിരുന്നു പുനലൂർ എ.ടി.ഒ ശ്രമിച്ചത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. എട്ടുമാസമായി സർവിസ് ഇല്ലാത്ത റൂട്ടിൽ കലക്ഷൻ കുറവാണെന്നായിരുന്നു എ.ടി.യുടെ വാദം. ബസ് സർവിസ് തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. തുടർന്ന് സമരക്കാർ പൊലീസും കെ. എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും ഏരൂർ പഞ്ചായത്ത് പ്രസിഡൻറ് ഓമനാ മുരളിയുമായും ചർച്ച നടത്തി. ഇതേതുടർന്ന് ശനിയാഴ്ച രാവിലെ 6.20 മുതൽ പുതിയ ബസ് മാവിള-വിളക്കുപാറ- അഞ്ചൽ-തിരുവനന്തപുരം റൂട്ടിൽ സർവിസ് പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. സി.പി.എം അഞ്ചൽ ഏരിയാ കമ്മിറ്റിഅംഗം ടി. അജയൻ, ആയിരനല്ലൂർ എൽ.സി സെക്രട്ടറി പി.ടി. സെയ്ഫുദ്ദീൻ, സി.കെ. ബിനു, വിഷ്ണു രമേശ്, നജീം അമ്പിളിക്കുട്ടൻ, ശ്രീലാൽ, രാജീവ്, പൊന്നച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Next Story