Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:18 AM GMT Updated On
date_range 2018-04-05T10:48:01+05:30കാളവണ്ടിയും കർഷക ആത്മഹത്യയുടെ ടാബ്ലോയും കൗതുകമായി
text_fieldsതിരുവനന്തപുരം: കേന്ദ്രസംസ്ഥാന സർക്കാറുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസുമായി ചേർന്ന് കെ.പി.സി.സി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ . പാളയത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. മാർച്ചിെൻറ മുൻനിരയിൽ രണ്ടു കാളകളെ പൂട്ടിയ വണ്ടി എം.ജി റോഡിലൂടെ നീങ്ങി. മാർച്ചിൽ പങ്കെടുത്തവരെല്ലാം ചെറിയ കോൺഗ്രസ് പതാക വീശി നീങ്ങിയതും പുതുമയായി. മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാറിനെതിരെ ഇടതു പാർട്ടികളുടെയും കിസാൻസംഘിെൻറയും ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു. പിന്നിൽ പ്രത്യേകം തയാറാക്കിയ വാഹനത്തിൽ കർഷക ആത്മഹത്യയുടെ ടാബ്ലോയും നീങ്ങി.
Next Story