Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:02 AM GMT Updated On
date_range 2018-04-05T10:32:59+05:30റെസ്റ്റ് ഹൗസ് താമസസൗകര്യത്തിന് ഒാൺലൈൻ ബുക്കിങ് നടപ്പാക്കും
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിലെ െറസ്റ്റ് ഹൗസുകളിൽ റൂം ബുക്ക് ചെയ്യുന്നതിനു ഓൺലൈൻ സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെസ്റ്റ് ഹൗസ് വരുമാനത്തിൽ 48.72 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും ഡി.കെ. മുരളിയെ മന്ത്രി അറിയിച്ചു. 2017-18 സാമ്പത്തികവർഷം ഫെബ്രുവരി വരെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 1978.73 കോടിയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 758.87കോടിയും ഉൾെപ്പടെ 2737.61 രൂപയുടെ വരുമാനം രജിസ്ട്രേഷൻ വകുപ്പിനു ലഭിച്ചതായി മന്ത്രി അറിയിച്ചു. 2016ലെ ഐ.പി.എസ് കൺഫെർ ചെയ്യുന്നതിനുള്ള പട്ടിക കേന്ദ്രസർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 13 ഒഴിവുകളിലേക്ക് 32 പൊലീസ് ഓഫിസർമാരുടെ പട്ടിക യു.പി.എസ്.സിക്കാണ് സമർപ്പിച്ചതെന്നും പാറക്കൽ അബ്ദുല്ലയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. കിഫ്ബി ഫണ്ടിൽനിന്ന് 100 കോടി ചെലവിൽ 20 സിനിമ തിയറ്ററുകൾ നിർമിക്കുന്ന പദ്ധതി സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഏറ്റെടുത്തിട്ടുണ്ടെന്നു മന്ത്രി എ.കെ. ബാലൻ പറഞ്ഞു. വിശദ പദ്ധതിരേഖ തയാറാക്കുകയാണ്. ആദ്യഘട്ടത്തിൽ കൊല്ലം, നെയ്യാറ്റിൻകര, കായംകുളം, കാക്കനാട്, അളഗപ്പ നഗർ, താനൂർ, ഒറ്റപ്പാലം, പേരാമ്പ്ര, മാനന്തവാടി, പയ്യന്നൂർ, പരിയാരം, തലശ്ശേരി, അന്തൂർ, വൈക്കം എന്നീ സ്ഥലങ്ങളാണ് പരിഗണിക്കുന്നതെന്ന് എം. സ്വരാജിനെ മന്ത്രി അറിയിച്ചു. കശുവണ്ടി ഫാക്ടറികളുടെ ആധുനികവത്കരണത്തിെൻറ ഭാഗമായി പൂർണ യന്ത്രവത്കരണം നടപ്പാക്കുന്നത് സർക്കാറിെൻറ പരിഗണനയിൽ ഇല്ലെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ജോലി സാധ്യത കുറയുമെന്ന നിഗമനത്തിലാണ് ഈ നടപടി.
Next Story