Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രാവൻകൂർ മെഡിക്കൽ...

ട്രാവൻകൂർ മെഡിക്കൽ കോളജ് ആൻറിബയോട്ടിക് പോളിസി പ്രകാശനംചെയ്തു

text_fields
bookmark_border
കൊല്ലം: രോഗപ്രതിരോധരംഗത്ത് സ്വീകാര്യമായ നയങ്ങൾ വിശദമാക്കി ട്രാവൻകൂർ മെഡിക്കൽ കോളജ് ആശുപത്രി തയാറാക്കിയ ശ്രദ്ധ- ആൻറിബയോട്ടിക് പോളിസി പുസ്തകം മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസലിന് നൽകി കലക്ടർ ഡോ. എസ്. കാർത്തികേയൻ പ്രകാശനം ചെയ്തു. പ്രതിരോധ ഔഷധങ്ങളുടെ ഉപയോഗം സംബന്ധിച്ച് ലോകവ്യാപകമായി ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് വിവിധ ചികിത്സാ വിഭാഗങ്ങളിലായി രണ്ടുവർഷക്കാലത്തിലധികം നടത്തിയ ഗവേഷണങ്ങളും കണ്ടെത്തലുകളും േക്രാഡീകരിച്ച് ജില്ലയിൽ ആദ്യമായി ഇത്തരമൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. കലക്ടറുടെ ചേംബറിൽ നടന്ന പ്രകാശനചടങ്ങിൽ ഐ.എം.എ കൊല്ലം ശാഖ പ്രസിഡൻറ് ബിജു നെൽസൺ, ഐ.എം.എ ദേശിംഗനാട് പ്രസിഡൻറ് ഡോ. കെ. ശോഭ എന്നിവർ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് 'ആൻറിബയോട്ടിക് പോളിസിയുടെ പ്രസക്തിയും പ്രാധാന്യവും' വിഷയത്തിൽ മെഡിസിറ്റിയിൽ സംഘടിപ്പിച്ച തുടർവിദ്യാഭ്യാസ പരിപാടിക്ക് മെഡിസിറ്റി ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. തെജു പി. തോമസ് നേതൃത്വംനൽകി. മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ, എക്സിക്യൂട്ടിവ് ഡയറക്ടർ റമീസ് എ. സലാം, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷാഹുൽഹമീദ്, സീനിയർ കൺസൾട്ടൻറ് ഫിസിഷ്യൻ ഡോ. നാസിമുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story