Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാരിപ്പള്ളി മെഡിക്കൽ...

പാരിപ്പള്ളി മെഡിക്കൽ കോളജിൽ മാധ്യമപ്രവർത്തകന്​ മർദനം

text_fields
bookmark_border
പാരിപ്പള്ളി: പൊതുപണിമുടക്ക് ദിവസം പാരിപ്പള്ളി മെഡിക്കൽ കോളജിൽ വാർത്താശേഖരണത്തിെനത്തിയ മാധ്യമപ്രവർത്തകനെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ചു. മംഗളം ദിനപത്രത്തി​െൻറ പ്രാദേശിക ലേഖകൻ അനിലിനാണ് മർദനമേറ്റത്. മെഡിക്കൽ കോളജി​െൻറ പ്രധാനകവാടം കഴിഞ്ഞ് അകത്തേക്ക് പോകവേ ഫോൺ കോൾ വന്നതിനെ തുടർന്ന് പാതയുടെ ഓരത്ത് ബൈക്ക് നിർത്തി. ഫോണിൽ സംസാരിച്ച് നിൽക്കവെ തൊട്ടടുത്ത കെട്ടിടത്തിൽ ചുമതലയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെത്തി അസഭ്യംപറഞ്ഞു. അനിൽ ഇതിനെ ചോദ്യംചെയ്തപ്പോൾ മറ്റുചില സെക്യൂരിറ്റിക്കാരുമെത്തി. ഇതിനിടെ ഒരാൾ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് മറ്റ് മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. മെഡിക്കൽ കോളജ് അധികൃതർക്ക് പരാതിനൽകാൻ ശ്രമിച്ചെങ്കിലും ആരും സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് പാരിപ്പള്ളി പൊലീസിൽ പരാതിനൽകി. എസ്.ഐ രാജേഷി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചുവരുത്തി. ഈ സമയം മെഡിക്കൽ കോളജ് ആർ.എം.ഒ സ്ഥലത്തെത്തി. സംഭവത്തിൽ പാരിപ്പള്ളി പൊലീസ് കേസെടുത്തു. ആർ.എം.ഒക്കും പരാതിനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story